വീട്ടിൽ മദ്യവിൽപന; യുവാവ് പിടിയിൽ
text_fieldsപ്രഭു
വണ്ടൂർ: വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് അധികൃതർ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തിരുവാലി താഴെ കോഴിപ്പറമ്പ് സ്വദേശി കദളി വീട്ടിൽ പ്രഭുവാണ് (36) പിടിയിലായത്. കിടപ്പ് മുറിയിലെ കട്ടിലിന്റെ അടിയിൽ നിന്നാണ് നാൽപതോളം മദ്യക്കുപ്പികൾ കണ്ടെത്തിയത്.
ഫോണിൽ വിളിക്കുന്ന ആവശ്യക്കാർക്ക് സ്കൂട്ടറിൽ എത്തിച്ചു നൽകുകയാണ് ചെയ്തിരുന്നത്. ഒരു വർഷമായി പ്രതി മദ്യവിൽപന നടത്തുന്നതായാണ് വിവരമെന്ന് എക്സൈസ് ഇൻസ്പെക്ടർ എം.ഒ. വിനോദ് പറഞ്ഞു. പ്രിവന്റിവ് ഓഫിസർ പി. സുധാകരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ. അനീഷ്, എം. സുലൈമാൻ, മുഹമ്മദ് ഷരീഫ്, വനിത സിവിൽ എക്സൈസ് ഓഫിസർ എ.കെ. നിമിഷ, സവാദ് നാലകത്ത് തുടങ്ങിയവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

