ഉണക്കമീൻ കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; വയോധിക പിടിയിൽ
text_fieldsജെസി
വൈപ്പിൻ : മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധിക പിടിയിൽ. മുരുക്കുംപാടം ഭൈമേൽ വീട്ടിൽ ജെസിയെയാണ് (89) ഞാറയ്ക്കൽ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് എട്ട് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 211 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു.
ഉണക്ക മീൻ കച്ചവടത്തിന്റെ മറവിൽ മദ്യവും പുകയില ഉൽപന്നങ്ങളും വിൽക്കുകയായിരുന്നു ഇവർ. ഡമ്മി സി.സി.ടി.വി കാമറയും സ്ഥാപിച്ചിരുന്നു. സമീപവാസികളുടെ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർ എ.എൽ യേശുദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജു മോൾ, അഖിൽ വിജയകുമാർ, വന്ദന കൃഷ്ണ, സി.പി.ഒ മാരായ വിനേഷ്, ഷിബിൻ, ആന്റണി ഫ്രെഡി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന

