Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബ്യൂട്ടി പാർലറിന്‍റെ...

ബ്യൂട്ടി പാർലറിന്‍റെ മറവിൽ ലഹരി വിൽപന; യുവാവും യുവതിയും അറസ്റ്റിൽ

text_fields
bookmark_border
ബ്യൂട്ടി പാർലറിന്‍റെ മറവിൽ ലഹരി വിൽപന; യുവാവും യുവതിയും അറസ്റ്റിൽ
cancel
camera_alt

അഭിലാഷ്, അസീന

തൃശൂർ: ബ്യൂട്ടി പാർലറിൽനിന്ന് കഞ്ചാവും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ. തൃശൂർ ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂനിസെക്സ് ബ്യൂട്ടി സലൂൺ എന്ന ബോഡി സ്പായിൽ നിന്നാണ്‌ 150 ഗ്രാം കഞ്ചാവും എം.ഡി.എം.എയും പിടികൂടിയത്‌.

പട്ടാമ്പി സ്വദേശി മാർക്ക്ശേരി അഭിലാഷ്, മൈലിപാടം അന്തിക്കാടൻ വീട്ടിൽ അസീന എന്നിവരെയാണ്‌ തൃശൂർ എക്സൈസ് റേഞ്ച് ഓഫിസിലെ ഇൻസ്പെക്ടർ അബ്ദുൽ അഷ്റഫും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്‌. അസീനയും അഭിലാഷും ചേർന്ന് ബ്യൂട്ടി സ്പാ എന്ന സ്ഥാപനം നടത്തുകയും അവിടെ വരുന്നവർക്ക് മയക്കുമരുന്ന്‌ വിൽക്കുകയുമായിരുന്നു. ഇവിടെ വിദ്യാർഥികളും ചെറുപ്പക്കാരും ധാരാളം വന്നിരുന്നു.

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സംശയം തോന്നിയ ചിലർ എക്സൈസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന്‌ കണ്ടെത്തിയത്‌. പട്ടാമ്പി സ്വദേശിയായ അഭിലാഷിനെ അസീന ഗൾഫിൽ വെച്ച് പരിചയപ്പെടുകയും അവിടെനിന്ന് തുടങ്ങിയ സൗഹൃദം കൂട്ടുകച്ചവടത്തിൽ എത്തുകയുമായിരുന്നെന്നും എക്‌സൈസ്‌ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest.intoxicants
News Summary - Selling intoxicants under the guise of a beauty parlour young man and a young woman were arrested
Next Story