Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോ​ഷ്ടി​ച്ച ബൈക്കിൽ...

മോ​ഷ്ടി​ച്ച ബൈക്കിൽ കഞ്ചാവ് വിൽപന; രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
മോ​ഷ്ടി​ച്ച ബൈക്കിൽ കഞ്ചാവ് വിൽപന; രണ്ട് യുവാക്കൾ പിടിയിൽ
cancel

മൂ​വാ​റ്റു​പു​ഴ: മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ ന​മ്പ​ര്‍പ്ലേ​റ്റ് മാ​റ്റി ക​റ​ങ്ങി​ന​ട​ന്ന് തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളെ തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി​യു​ടെ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി.ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്നും 140 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. മൂ​വാ​റ്റു​പു​ഴ പേ​ഴ​യ്ക്കാ​പ്പി​ള്ളി തു​ക​ലി​ല്‍ അ​ഹ്നാ​ബ് അ​ബ്ദു​ൽ റ​ഹ്‌​മാ​ന്‍ (18), എ​ഴു​ത്താ​ണി​ക്കാ​ട്ടി​ല്‍ മാ​ഹി​ന്‍ അ​യൂ​ബ് (18) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​ണ് ഇ​വ​രെ സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ല്‍ ക​ണ്ട​ത്. പൊ​ലീ​സി​നെ ക​ണ്ട അ​ഹ്നാ​ബ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. ഇ​യാ​ളെ പൊ​ലീ​സ് പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടി. മാ​ഹി​നെ പി​ടി​കൂ​ടി ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന് ദി​വ​സം മു​മ്പ്​ മ​റ​യൂ​രി​ല്‍നി​ന്നും പ​രി​ച​യ​ക്കാ​ര​ന്‍റെ ബൈ​ക്ക് വാ​ങ്ങി​യ മാ​ഹി​ന്‍ ഇ​തു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ബൈ​ക്ക് ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഉ​ട​മ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.തു​ട​ര്‍ന്ന് മാ​ഹി​നാ​യി മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും തൊ​ടു​പു​ഴ​യി​ൽ പി​ടി​യി​ലാ​യ​ത്. ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaErnakulam Newsstolen bike
News Summary - Selling ganja on a stolen bike; Two youths arrested
Next Story