Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കൂൾ പരിസരത്ത് ലഹരി...

സ്കൂൾ പരിസരത്ത് ലഹരി വിൽപന: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
സ്കൂൾ പരിസരത്ത് ലഹരി വിൽപന: രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

സി​ദ്ദീ​ഖ്, ശി​വ​ശ​ങ്ക​ർ 

കൊ​ച്ചി: സ്കൂ​ൾ പ​രി​സ​ര​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ. കാ​സ​ർ​കോട്​ കു​മ്പ​ള പാ​റ വീ​ട്ടി​ൽ സി​ദ്ദീഖ് (36), മ​ല​പ്പു​റം വെ​ങ്ങോ​ട് തെ​ക്കും​കൂ​ട്ടി​ൽ വീ​ട്ടി​ൽ ശി​വ​ശ​ങ്ക​ർ(30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 750 പാ​ക്ക​റ്റ് ഹാ​ൻ​സ്, 70 പാ​ക്ക​റ്റ് സി​ഗ​ര​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

കൊ​ച്ചി സി​റ്റി പ​രി​ധി​യി​ലെ സ്കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സേ​തു​രാ​മ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ശ​ശി​ധ​ര​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സും കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. ബം​ഗ​ളൂ​രു ഭാ​ഗ​ത്തു​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​ച്ച് വി​ൽ​കു​ക​യാ​ണ് പ്ര​തി​ക​ളു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestSelling drugsschool area
News Summary - Selling drugs in school area: Two arrested
Next Story