Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ജോളിയായി' വീട്ടിൽ മദ്യവിൽപന; ഒടുവിൽ പിടിയിൽ

text_fields
bookmark_border
thomas
cancel
camera_alt

പി​ടി​യി​ലാ​യ ജോ​ളി എ​ന്ന തോ​മ​സ്

Listen to this Article

കൊച്ചി: വീട് കേന്ദ്രീകരിച്ച് മദ്യവിൽപന നടത്തിയയാൾ എക്സൈസി‍െൻറ പിടിയിൽ. വെണ്ണല സ്വദേശി തച്ചേത്ത് വീട്ടിൽ ജോളി എന്ന തോമസിനെയാണ് (51) എറണാകുളം റേഞ്ച് എക്സൈസ് കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ പക്കൽനിന്ന് 35 ലിറ്റർ മദ്യം കണ്ടെടുത്തു. ടൗണിലെ ബിവറേജ്സ് ഔട്ട്ലെറ്റുകളിൽനിന്ന് പലതവണകളായി മദ്യം വാങ്ങി സൂക്ഷിച്ച് കൂടിയ വിലക്ക് മറിച്ച് വിൽപന നടത്തിവരുകയായിരുന്നു. ഉപഭോക്താക്കൾക്കിടയിൽ 'ജോളി ബാർ' എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. രഹസ്യവിവരം ലഭിച്ചതി‍െൻറ അടിസ്ഥാനത്തിൽ ആവശ്യക്കാർ എന്ന വ്യാജേന എക്സൈസ് ഷാഡോ സംഘം പ്രതിയെ സമീപിച്ച് പിടികൂടുകയായിരുന്നു.

അസി. ഇൻസ്പെക്ടർ കെ.ആർ. രാമപ്രസാദ്, കെ.വി. ബേബി, പ്രിവന്‍റിവ് ഓഫിസർമാരായ കെ.കെ. രമേശൻ, പി.യു. ഋഷികേശൻ, സത്യനാരായണൻ, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി. ടോമി, എൻ.ജി. അജിത്ത് കുമാർ, വനിത സിവിൽ ഓഫിസർ സി.ജി. പ്രമിത എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Selling alcohol at home; Finally arrested
Next Story