Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅമ്മാവന്‍റെ ബാധ...

അമ്മാവന്‍റെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിയെ ബലാത്സംഗം ചെയ്​തു; ആൾദൈവവും മാതാവും അറസ്റ്റിൽ

text_fields
bookmark_border
rape
cancel

താനെ: മരിച്ചുപോയ അമ്മാവന്‍റെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിയെ ബലാത്സംഗം ചെയ്​ത സ്വയം പ്രഖ്യാപിത ആൾദൈവം അറസ്​റ്റിൽ. മഹാരാഷ്​ട്ര താനെയിലെ ഭീവണ്ഡിയിലാണ്​ സംഭവം.

കുറ്റകൃത്യത്തിന്​ ആൾദൈവത്തിനെ സഹായിച്ച പെൺകുട്ടിയുടെ മാതാവിനെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പെൺകുട്ടി നാർപോളി പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ അറസ്റ്റ്​.

കുറച്ചുനാളുകളായി പെൺകുട്ടിക്ക്​ അതികഠിനമായ കഴുത്തുവേദന അനുഭവപ്പെട്ടിരുന്നു. പെൺകുട്ടിയുടെ രോഗം മരിച്ചുപോയ അമ്മാവന്‍റെ ബാധ കയറിയതിനാലാണെന്നും ശരീരത്തിൽനിന്ന്​ അമ്മാവനെ ഒഴിപ്പിച്ചാൽ മാത്രമേ അസുഖം ഭേദമാകുവെന്നും ആൾദൈവം കു​ടുംബത്തെ വിശ്വസിപ്പിച്ചു.

തുടർന്ന്​ ​െപൺകുട്ടിയെ വനത്തിലെത്തിച്ച്​ ആൾദൈവം ബലാത്സംഗം ചെയ്യുകയുമായിരുന്നു. അമ്മയാണ്​ തന്നെ വനത്തിലെത്തിച്ചതെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇരുവർക്കുമെതിരെ പോക്​സോ വകുപ്പു​കൾ ചുമത്തി പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:self styled godmanPOCSORape
News Summary - self styled godman and Mother arrested for 16 year old girl rape
Next Story