Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്വയംതൊഴിൽ ഫണ്ട്​...

സ്വയംതൊഴിൽ ഫണ്ട്​ തട്ടിപ്പ്​: പ്രധാനകണ്ണി അറസ്റ്റിൽ

text_fields
bookmark_border
സ്വയംതൊഴിൽ ഫണ്ട്​ തട്ടിപ്പ്​: പ്രധാനകണ്ണി അറസ്റ്റിൽ
cancel
camera_alt

സി​ന്ധു

തി​രു​വ​ന​ന്ത​പു​രം: ഗു​ണ​ഭോ​ക്താ​ക്ക​ളെ പ​റ്റി​ച്ച്​ കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന്​ സ്വ​യം​തൊ​ഴി​ൽ സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന തു​ക ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​ക​ണ്ണി അ​റ​സ്റ്റി​ൽ.

കേ​സി​ലെ ഒ​ന്നാം പ്ര​തി മു​ട്ട​ത്ത​റ പു​ത്ത​ൻ​പ​ള്ളി മൂ​ന്നാ​റ്റു​മു​ക്ക് അ​ശ്വ​തി​ഭ​വ​നി​ൽ സി​ന്ധു​വി​നെ​യാ​ണ് (53) ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​രം​ഭം തു​ട​ങ്ങാ​ൻ സം​ഘാ​ട​ക​സ​മി​തി​യു​ണ്ടാ​ക്കി​യ​തും രേ​ഖ​ക​ൾ ഒ​പ്പി​ട്ടു​വാ​ങ്ങാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​തും സി​ന്ധു​വാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 15 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​ത്.

28 പേ​രി​ൽ​നി​ന്നാ​യി 35 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ളെ​ല്ലാം ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ മു​രു​ക്കും​പു​ഴ സ്വ​ദേ​ശി ര​ജി​ല​യെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. കേ​സി​ൽ ഇ​നി ഇ​ന്ത്യ​ൻ ബാ​ങ്ക് ഈ​ഞ്ച​ക്ക​ൽ ബാ​ങ്ക് മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന വാ​യ്പ ഇ​ട​നി​ല നി​ന്ന് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 3.75 ല​ക്ഷം രൂ​പ കോ​ർ​പ​റേ​ഷ​ൻ സ​ബ്‌​സി​ഡി​യാ​ണ്.1.25 ല​ക്ഷം രൂ​പ സം​രം​ഭ​ക​ർ തി​രി​ച്ച​ട​ക്ക​ണം. നാ​ലു​പേ​ർ ചേ​ർ​ന്ന്​ രൂ​പ​വ​ത്ക​രി​ച്ച ഏ​ഴ് ഗ്രൂ​പ്പു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ബാ​ങ്കി​ലേ​ക്ക് സം​രം​ഭ​ക​ർ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ബാ​ങ്ക് വ​ഴി​യാ​ണ് തു​ക കൈ​മാ​റു​ന്ന​ത്. എ​ന്നാ​ൽ, സം​രം​ഭ​ക​ർ​ക്കൊ​ന്നും തു​ക ല​ഭി​ച്ചി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FundScamArrestSelf-Employment
News Summary - Self-Employment Fund Scam
Next Story