നാടൻ തോക്ക് കൈവശം വെച്ച കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ
text_fieldsഅഭിലാഷ്
ചിറ്റാർ: അനധികൃതമായി നാടൻ തോക്ക് കൈവശം വെച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെയും ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് ഗുരുനാഥൻ മണ്ണ് അഭിലാഷ് ഭവനിൽ അഭിലാഷാണ്(45) പിടിയിലായത്.
ലൈസൻസില്ലാതെ നാടൻ തോക്ക് കൈവശം വച്ചതിന് ചിറ്റാർ പൊലീസ് 2023 ൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു .കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഷാജി അറസ്റ്റിലായിരുന്നു. ചിറ്റാർ പൊലീസ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. അനില്‍ കുമാര്‍, എ.എസ്.ഐ.അനില്‍, സി. പി. ഒ മാരായ അജിത്ത്, സജിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

