മോഷണത്തിനിടെ ആക്രമണം: വയോധിക കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ
text_fieldsനസറുൾ
കണ്ണൂർ: തനിച്ച് താമസിച്ച വയോധികയെ മോഷണത്തിനിടെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. അസം ബാർപെറ്റ സ്വദേശി നസറുളിനെയാണ് (25) കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
അസം ബർപെറ്റ സ്വദേശിയും ഒന്നാം പ്രതിയുമായ അന്തർസംസ്ഥാന തൊഴിലാളി മോബുൾ ഹക്ക് (25) നേരത്തെ അറസ്റ്റിലായിരുന്നു. ആയിഷയുടെ കമ്മലുകൾ പ്രതികളിൽനിന്ന് പൊലീസ് പിടിച്ചെടുത്തു.
വാരത്ത് സെപ്റ്റംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. തനിച്ച് താമസിക്കുകയായിരുന്ന പി.കെ. ആയിഷയെയാണ് കവര്‍ച്ചസംഘം ആക്രമിച്ചത്. സാരമായി പരിക്കേറ്റ ആയിഷ ചികിത്സക്കിടെയാണ് മരിച്ചത്. കണ്ണൂര്‍ അസി. കമീഷണര്‍ പി.പി. സദാനന്ദെൻറ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീട്ടിനകത്ത് വെള്ളം ലഭിക്കുന്നതിനുള്ള മാര്‍ഗം തടസപ്പെടുത്തി. പുലര്‍ച്ചെ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങിയ ആയിഷയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആയിഷ പിന്നീട് മരണപ്പെട്ടു.
പ്രതിയെ വാരത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കേസിൽ രണ്ട് പ്രതികൾ മാത്രമേയുള്ളൂവെന്ന് ശ്രീജിത്ത് കോടേരി പറഞ്ഞു. കക്കാട് ഒരേ മുറിയിലായിരുന്നു താമസം. ഇരുവരും ആയിഷയുടെ വീടിന് സമീപത്ത് പണിയെടുത്തിരുന്നു.
അവിടെ നിന്നാണ് ആയിഷ തനിച്ച് താമസിക്കുന്നത് പ്രതികൾ മനസ്സിലാക്കിയതെന്നും കവർച്ച ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

