Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലമ്പുഴയിൽ രണ്ടാനച്ഛനെ കുത്തിക്കൊന്ന യുവാവിനായി തിരച്ചിൽ ഊർജിതം

text_fields
bookmark_border
മലമ്പുഴയിൽ രണ്ടാനച്ഛനെ കുത്തിക്കൊന്ന യുവാവിനായി തിരച്ചിൽ ഊർജിതം
cancel
camera_alt

മ​രി​ച്ച വി​നോ​ദ്

പാലക്കാട്: മലമ്പുഴ ആനക്കല്ല് കുരുത്തിക്കടവിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് രണ്ടാനച്ഛനെ കുത്തിക്കൊന്ന കേസിൽ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. കുരുത്തിക്കടവ് സ്വദേശി വിനോദാണ് (38) ശനിയാഴ്ച രാത്രി ഏഴരയോടെ കൊല്ലപ്പെട്ടത്.

സംഭവത്തിൽ വിനോദിന്‍റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനായ സതീഷിനായി (22) മലമ്പുഴ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. വിനോദും സതീഷും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. സംഭവദിവസവും ഇരുവരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ സതീഷ് വീണ്ടും മദ്യം ആവശ്യപ്പെട്ടു. ഇത് വിനോദ് എതിർത്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ സതീഷ് കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് വിനോദിനെ കുത്തുകയായിരുന്നു. വിനോദ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതി വീട്ടിൽനിന്ന് കടന്നുകളഞ്ഞു.

വിവരമറിഞ്ഞെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഒളിവിലുള്ള സതീഷിനായി മലമ്പുഴ ഇൻസ്പെക്ടർ കെ. ഹരീഷ്, എസ്.ഐ പി.എ. റഹിമാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Search Intensifies for Malampuzha Stabbing Suspect
Next Story