Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെട്രോൾ പമ്പിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsbookmark_border
കുന്നംകുളം: പെട്രോൾ പമ്പിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. പെരുമ്പിലാവ് കാവുകില വളപ്പിൽ ഐമുണ്ണിയെ (ബാവ -60) ആണ് സി.ഐ യു.കെ. ഷാജഹാനും സംഘവും അറസ്റ്റ് ചെയതത്. അക്കിക്കാവിലെ പെട്രോൾ പമ്പിൽ നിന്നാണ് സ്കൂട്ടർ മോഷണം പോയത്.
കടങ്ങോട് നെടിയിപ്പുഞ്ചിയിൽ പ്രസാദിന്റേതാണ് വാഹനം. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രസാദിന്റെ സഹോദരൻ തമിഴ്നാട്ടിലേക്ക് ജോലിക്കു പോകുമ്പോഴാണ് സ്കൂട്ടർ പമ്പിൽ വെച്ചത്. കഴിഞ്ഞ ദിവസം പ്രസാദ് വണ്ടിയെടുക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.
പെട്ടി ഓട്ടോയിൽ അജ്ഞാതൻ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടവർ ഇക്കാര്യം പറഞ്ഞതോടെയാണ് മോഷണമെന്നറിയുന്നത്. തുടർന്ന് സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽനിന്നാണ് മോഷ്ടാവിനെ കണ്ടെത്തിയത്. പ്രതി വിൽപന നടത്തിയ സ്കൂട്ടർ കണ്ടെത്തി.
Next Story

