സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ; അഞ്ച് സ്കൂട്ടർ പിടികൂടി
text_fieldsഓം കോളാർ
മംഗളൂരു: സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ ഷിർവ പൊലീസ് അറസ്റ്റ് ചെയ്തു. ധർമസ്ഥല സ്വദേശി ഓം കോളാറാണ് (33) അറസ്റ്റിലായത്. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്ന് മോഷ്ടിച്ച അഞ്ച് ഇരുചക്ര വാഹനങ്ങൾ കണ്ടെടുത്തു. ഗുണവതിയുടെ മകൻ കൗശികിന്റെ സ്കൂട്ടർ കാണാതായ കേസിന്റെ അന്വേഷണത്തിലാണ് പിടിയിലായത്.
കഴിഞ്ഞ മാസം അഞ്ചിന് ബന്തക്കലിലെ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ ഉച്ചഭക്ഷണത്തിനായി പോയപ്പോൾ പുറത്ത് നിറുത്തിയിട്ട ഹോണ്ട ആക്ടിവ സ്കൂട്ടറാണ് മോഷ്ടിച്ചത്. കേസ് രജിസ്റ്റർ ചെയ്ത പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ഉഡുപ്പി, മാൽപെ, കാർക്കള, ധർമസ്ഥല പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിനുശേഷം അറസ്റ്റ് ചെയ്തു.
ഷിർവ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നുള്ള ഒരു ഇരുചക്ര വാഹനവും കാപു, ബംഗളൂരു സിറ്റി പൊലീസ് സ്റ്റേഷൻ പരിധികളിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളുമായി ബന്ധപ്പെട്ട മറ്റ് നാല് ഇരുചക്ര വാഹനങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കാർക്കള അസി. പൊലീസ് സൂപ്രണ്ട് ഡോ. ഹർഷ പ്രിയംവദ, കാപ്പു സർക്കിൾ ഇൻസ്പെക്ടർ അജ്മത്ത് അലി എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

