Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കൂട്ടർ മോഷ്ടാവ്...

സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതി

text_fields
bookmark_border
സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതി
cancel
camera_alt

ര​ഞ്ജി​ത്ത്

ആറന്മുള: സ്കൂട്ടർ മോഷ്ടിച്ച് കടന്ന പ്രതിയെ ആറന്മുള പൊലീസ് പിടികൂടി. മുളക്കുഴ അരീക്കര മംഗലത്ത് വീട്ടിൽ മുന്ന എന്ന് വിളിക്കുന്ന രഞ്ജിത്ത് (42)നെയാണ് ആറന്മുള പൊലീസ് സാഹസികമായി പിടികൂടിയത്. മോഷ്ടിച്ചെടുത്ത സ്കൂട്ടറുമായി കടന്നുകളയാൻ ശ്രമിച്ച ഇയാളിൽനിന്ന് സ്കൂട്ടറും പിടിച്ചെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിൽ ദർശനത്തിനായി വന്ന കോട്ട സ്വദേശിനി ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടറുമായി പ്രതി കടന്നുകളയുകയായിരുന്നു.

സ്ഥലത്തെയും പരിസരങ്ങളിലും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും പൊലീസിന്‍റെ ഡേറ്റാബേസിലുണ്ടായിരുന്ന പ്രതിയുടെ ചിത്രം തിരിച്ചറിയുകയുമായിരുന്നു. ശനിയാഴ്ച വൈകീട്ടോടെ കിടങ്ങന്നൂർ ഭാഗത്തുനിന്ന് മോഷണം പോയ സ്കൂട്ടറിൽ പ്രതി സഞ്ചരിച്ചുവരുന്നതായി മനസ്സിലാക്കിയ പൊലീസ് നാൽക്കാലിക്കൽ വെച്ച് വാഹനം തടഞ്ഞു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്ത് സ്കൂട്ടറുമായി റോഡിൽ തെന്നി വീണു. തുടർന്ന് പ്രതിയെയും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ പന്തളം ആറന്മുള അടൂർ കിളിമാനൂർ തുടങ്ങി നിരവധി സ്റ്റേഷനുകളിലെ മോഷണക്കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedarrestedScooter thiefTheft Case
News Summary - Scooter thief arrested accused in several theft cases
Next Story