സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ, ഒരാൾ രക്ഷപ്പെട്ടു
text_fieldsഗുരുവായൂർ: കിഴക്കെ നടയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി ബൈസൻ വാലി സ്വദേശി കടവനപ്പുഴ അഭിജിത്താണ് (21) അറസ്റ്റിലായത്.ഡിസംബർ 24ന് തൊയക്കാവ് സ്വദേശി നസീർ രാമകൃഷ്ണ ലഞ്ച് ഹോമിന് സമീപത്തെ വഴിയിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് അഭിജിത്തും കൂട്ടാളി തിരുവത്ര മത്രങ്ങോട്ട് അമലും (26) ചേർന്ന് മോഷ്ടിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വ്യക്തമായത്.ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർ സി. പ്രേമാനന്ദ കൃഷ്ണന്റെ നിർദേശപ്രകാരം എസ്.ഐമാരായ ഐ.എസ്. ബാലചന്ദ്രൻ, കെ. ഗിരി, സി. ജിജോ ജോൺ, എ.എസ്.ഐ പി.എസ്. സാബു, സീനിയർ സി.പി.ഒമാരായ വി.എം. ശ്രീജിത്ത്, ടി. ടോബിൻ, സി.പി.ഒ സി.എസ്. സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അമലിനെ കേച്ചേരിയിൽ വെച്ച് പൊലീസ് തടഞ്ഞെങ്കിലും മോഷ്ടിച്ച വാഹനം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ അഭിജിത്തിനെ റിമാൻഡ് ചെയ്തു.

