നഗരത്തിൽ പട്ടാപ്പകൽ സ്കൂട്ടർ യാത്രികയുടെ മാല പൊട്ടിച്ചു
text_fieldsകോട്ടയം നഗരത്തിൽ യുവതിയുടെ മാല പൊട്ടിക്കാൻ
ശ്രമിക്കുന്ന മോഷ്ടാക്കളുടെ സി.സി ടി.വി ദൃശ്യം
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകൽ കവർച്ച. സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയുടെ മാല പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ടംഗസംഘം കവർന്നു. കോട്ടയം മറിയപ്പള്ളി ചെന്നാട്ട് സി.എസ്. ശ്രീകുട്ടിയുടെ (26) രണ്ടേകാല്‍ പവന് വരുന്ന മാലയാണ് യുവാക്കള്‍ പൊട്ടിച്ചെടുത്തശേഷം കടന്നുകളഞ്ഞത്. പുളിമൂട് ജങ്ഷന് സമീപം എം.സി റോഡില്‍ ബി.എസ്.എൻ.എൽ ഓഫിസിനടുത്തായി ശനിയാഴ്ച രാവിലെ 9.45 നായിരുന്നു സംഭവം.
തിരുനക്കരയിലെ സ്വകാര്യ സ്ഥാപന ജീവനക്കാരിയായ ശ്രീക്കുട്ടി ഓഫിസിേലക്ക് സ്കൂട്ടറിൽ പോകവെ ഗതാഗതക്കുരുക്കിൽ വേഗത കുറച്ചപ്പോൾ മാല പൊട്ടിച്ചെടുത്തു.
കോട്ടയം വെസ്റ്റ്പൊലീസ് സ്ഥലത്തെത്തി ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ ചിത്രം ലഭിച്ചു. എന്നാൽ, മുഖം വ്യക്തമല്ല. ഇവർ സഞ്ചരിച്ചിരുന്ന യമഹ ബൈക്കിെൻറ നമ്പറും ഇളക്കിമാറ്റിയ നിലയിലാണ്. എറണാകുളത്തേക്കാണ് സംഘം പോയതെന്ന നിഗമനത്തിൽ പൊലീസ് സംഘം അവിടെയും തിരച്ചിൽ ആരംഭിച്ചു.
പ്രതികൾക്കായി അന്വേഷണം ആരംഭിച്ച പൊലീസ് നഗരത്തിെൻറ വിവിധ ഭാഗങ്ങളിലെ കാമറ ദൃശ്യങ്ങൾ േശഖരിച്ചു. ഇതിൽ ഇവർ കോടിമതയിൽനിന്ന് വരുന്ന ദൃശ്യങ്ങളും ശീമാട്ടി റൗണ്ടാന കടന്ന് ഏറ്റുമാനൂർ ഭാഗത്തേക്കുപോകുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂർ, കടുത്തുരുത്തി, കുറവിലങ്ങാട് എന്നിവിടങ്ങളിലെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് ഡ്രൈവര്‍ പത്തനംതിട്ട തണ്ണിത്തോട് കൈലേഷ് കുമാറിെൻറ ഭാര്യയാണ് ശ്രീക്കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

