പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മൂന്ന് ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌ത 35 കാരനായ അധ്യാപകൻ അറസ്‌റ്റില്‍. ഒമ്പതിനും 15 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.
കഴിഞ്ഞ ജൂണിലാണ് കുട്ടികളെ സ്കൂളിൽ ചേർത്തത് എന്നാൽ കുട്ടികൾ സ്കൂളിൽ പോകാൻ വിമുഖത കാണിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ലൈംഗികമായി ചൂഷണത്തിന് ഇരയായ വിവരം ഇരകളില്‍ ഒരാള്‍ കുടുംബത്തോട് വെളിപ്പെടുത്തുകയായിരുന്നു.
ആൺകുട്ടികളെ മസാജ് ചെയ്യാൻ നിർബന്ധിക്കുകയും, അവരെ മോശമായി സ്‌പർശിക്കുകയും നഗ്ന വീഡിയോകൾ പകർത്തുകയും ചെയ്‌ത പ്രതിയെ പൊലീസ് പിടികൂടിയതായി അംബർനാഥ് പൊലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്‌ടര്‍ ബാലാജി പണ്ടാരെ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് അഡ്‌മിനിസ്ട്രേഷൻ നൽകിയ പരാതിയുടെ അടിസ്ഥനത്തിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തില്‍ അധ്യാപകന്‍റെ വീട്ടിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും ഉപകരണങ്ങളിൽ കണ്ടെത്തിയ വീഡിയോകളുടെ ഉള്ളടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

