Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

ശ​​ശി​​കു​​മാ​​റി​​ന്‍റെ ജാ​​മ്യം: 30 വ​ർ​ഷ​ത്തെ പീ​ഡ​നം, പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ചി​ല്ല -അ​ഡ്വ. ബീ​ന പി​ള്ള

text_fields
bookmark_border
Sasikumars bail 30 years torture The police did not investigate
cancel

മ​​ല​​പ്പു​​റം: പോ​​ക്​​​സോ കേ​​സി​​ൽ ജ​​യി​​ലി​​ലാ​​യ സെ​​ന്‍റ്​ ​ജെ​​മ്മാ​​സ്​ സ്കൂ​​ൾ മു​​ൻ അ​​ധ്യാ​​പ​​ക​​നും ന​​ഗ​​ര​​സ​​ഭ സി.​​പി.​​എം മു​​ൻ കൗ​​ൺ​​സി​​ല​​റു​​മാ​​യ കെ.​​വി. ശ​​ശി​​കു​​മാ​​റി​​ന്​ വേ​​ഗ​​ത്തി​​ൽ ജാ​​മ്യം ല​​ഭി​​ച്ച സം​​ഭ​​വ​​ത്തി​​ൽ​ പൊ​​ലീ​​സി​​ന്‍റെ അ​​ലം​​ഭാ​​വ​​ത്തി​​ൽ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം. സ​​ർ​​ക്കാ​​രും പൊ​​ലീ​​സും ത​​മ്മി​​ലു​​ള്ള ഒ​​ത്തു​​ക​​ളി​​യാ​​ണ്​ ജാ​​മ്യം എ​​ളു​​പ്പ​​മാ​​ക്കി​​യ​​തെ​​ന്ന്​ മു​​സ്​​​ലിം യൂ​​ത്ത്​ ലീ​​ഗ്​ ​ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ് ശ​​രീ​​ഫ്​ കു​​റ്റൂ​​ർ ആ​​രോ​​പി​​ച്ചു.

അ​​ർ​​ഹ​​മാ​​യ ശി​​ക്ഷ ല​​ഭി​​ക്കു​​ന്ന​​ത്​ വ​​രെ ഇ​​തി​​ന്​ പി​​റ​​കെ​​യു​​ണ്ടാ​​കു​​മെ​​ന്ന്​ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കേ​​സ്​ അ​​ട്ടി​​മ​​റി​​ക്കാ​​ൻ സി.​​പി.​​എം ജി​​ല്ല സെ​​ക്ര​​ട്ട​​റി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രും ഉ​​ന്ന​​ത പൊ​​ലീ​​സു​​കാ​​രും ശ്ര​​മി​​ച്ചി​​ട്ടു​​ണ്ടാ​​കാ​​മെ​​ന്ന്​ എം.​​എ​​സ്.​​എ​​ഫ്​ ഹ​​രി​​ത ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ്​ അ​​ഡ്വ. തൊ​​ഹാ​​നി ആ​​രോ​​പി​​ച്ചു.

ഗു​​രു​​ത​​ര ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്ന കേ​​സി​​ൽ ഒ​​രു മാ​​സ​​ത്തി​​ന​​കം പ്ര​​തി​​ക്ക് ജാ​​മ്യം ല​​ഭി​​ച്ച​​ത് ഞെ​​ട്ടി​​ക്കു​​ന്ന​​താ​​ണെ​​ന്നും അ​​ർ​​ഹ​​മാ​​യ ശി​​ക്ഷ ല​​ഭി​​ക്കു​​ന്ന​​ത് വ​​രെ സ​​മ​​ര​​രം​​ഗ​​ത്തു​​ണ്ടാ​​കു​​മെ​​ന്നും വ​​നി​​ത ലീ​​ഗ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി സ​​റീ​​ന ഹ​​സീ​​ബ് പ​​റ​​ഞ്ഞു.

ഉ​​ന്ന​​ത ബ​​ന്ധ​​ങ്ങ​​ളു​​ള്ള പ്ര​​തി​​ക്ക്​ തെ​​ളി​​വു​​ക​​ൾ ന​​ശി​​പ്പി​​ക്കാ​​നും പ​​രാ​​തി​​ക്കാ​​രെ സ്വാ​​ധീ​​നി​​ക്കാ​​നും സാ​​ഹ​​ച​​ര്യ​​മൊ​​രു​​ക്കു​​മെ​​ന്ന്​ ഫ്ര​​റ്റേ​​ണി​​റ്റി മൂ​​വ്​​​മെ​​ന്‍റ്​ ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ്​ ജ​​സീം സു​​ൽ​​ത്താ​​ൻ പ​​റ​​ഞ്ഞു. മു​​തി​​ർ​​ന്ന വ​​നി​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​മ​​ഗ്ര അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന് ജ​​സീം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജാ​​മ്യം ല​​ഭി​​ക്കു​​ന്ന​​ത്​ വ​​ഴി സാ​​മൂ​​ഹി​​ക വി​​രു​​ദ്ധ​​ർ​​ക്ക്​ അ​​ഴി​​ഞ്ഞാ​​ടാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മാ​​​ണെ​​ന്ന്​ വി​​മ​​ൻ ജ​​സ്റ്റി​​സ്​ മൂ​​വ്​​​മെ​​ന്‍റ്​ ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ്​ ന​​സീ​​റ ബാ​​നു പ​​റ​​ഞ്ഞു. ഇ​​ത്ര​​യും പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടും സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ​​ക്തെ​​രി​​രെ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​നോ അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​നോ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​യി​​ട്ടി​​ല്ലെ​​ന്നും അ​​വ​​ർ ആ​​രോ​​പി​​ച്ചു.

30 വ​ർ​ഷ​ത്തെ പീ​ഡ​നം: പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ചി​ല്ല -അ​ഡ്വ. ബീ​ന പി​ള്ള

മ​ല​പ്പു​റം: സെ​ന്‍റ്​ ജെ​മ്മാ​സ്​ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രി​ക്കെ 30 വ​ർ​ഷം കെ.​വി. ശ​ശി​കു​മാ​ർ ന​ട​ത്തി​യ പീ​ഡ​ന​ങ്ങ​ളെ കു​റി​ച്ച്​ പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന്​ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി കൂ​ട്ടാ​യ്മ പ്ര​തി​നി​ധി അ​ഡ്വ. ബീ​ന പി​ള്ള ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി കൂ​ട്ടാ​യ്മ പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കൂ​ട്ട​പ്പ​രാ​തി​യാ​ണ്​ ന​ൽ​കി​യ​തെ​ന്ന്​ പ​റ​ഞ്ഞ്​ കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സ്​ ത​യാ​റാ​യി​ട്ടി​ല്ല.

പീ​ഡ​നം സം​ബ​ന്ധി​ച്ച്​ 2019ൽ ​ഒ​രു ര​ക്ഷി​താ​വ്​ സ്കൂ​ളി​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. 2014ലും ​സ്കൂ​ളി​ന്​ പ​രാ​തി ന​ൽ​കി​യ കാ​ര്യം ഇ​തേ പ​രാ​തി​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​ര​ണ്ടു പ​രാ​തി​ക​ളും പൊ​ലീ​സി​ന്​ കൈ​മാ​റാ​തെ പീ​ഡ​നം മ​റ​ച്ചു​വെ​ച്ച സ്കൂ​ള​ധി​കൃ​ത​രും പോ​ക്​​സോ നി​യ​മ​പ്ര​കാ​രം പ്ര​തി​ക​ളാ​ണ്. ഇ​വ​രെ പ്ര​തി​ചേ​ർ​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഇ​തു​വ​രെ പൊ​ലീ​സ്​ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ബീ​ന പി​ള്ള പ​റ​ഞ്ഞു.

ശശികുമാറിനെതിരെ​ പോക്​സോ കേസ്​; പൊലീസ്​ അന്വേഷണം ദുർബലപ്പെടുത്തിയെന്ന് സൂചന

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ മു​ൻ സി.​പി.​എം കൗ​ൺ​സി​ല​റും സെൻറ് ജെ​മ്മാ​സ് സ്കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ കെ.​വി. ശ​ശി​കു​മാ​റി​ന്​ ജാ​മ്യം ല​ഭി​ച്ച​ത്​ പൊ​ലീ​സ്​ കേ​സ്​ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ സൂ​ച​ന. ​ അ​ധ്യാ​പ​ക​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​​ളോ​ടെ കൂ​ടു​ത​ൽ പ​രാ​തി​ക​ളു​ണ്ടാ​യി​ട്ടും പൊ​ലീ​സ്​​ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​രു​ന്നി​ല്ല. നേ​രി​ട്ട്​ വ​ന്ന പ​രാ​തി​ക​ളി​ൽ മൊ​ഴി​യെ​ടു​ത്ത്​ ഒ​ഴു​ക്ക​ൻ മ​ട്ടി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. അ​ന്വേ​ഷ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് പൊ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

ഈ ​റി​പ്പോ​ർ​ട്ട്​ പ്ര​കാ​ര​മാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​​ലെ ക​ളി​ക​ൾ കോ​ട​തി​യി​ൽ അ​ധ്യാ​പ​ക​ന്​ അ​നു​കൂ​ല​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. പൊ​ലീ​സും ​ബ​ന്ധ​​പ്പെ​ട്ട അ​ധി​കാ​രി​ക​ളും കേ​സ്​ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്ന ആ​ക്ഷേ​പം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യ​ട​ക്കം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​യ​രു​ന്നു​ണ്ട്.

അ​ധ്യാ​പ​ക​നെ​തി​രെ ഗു​രു​ത​ര പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും പൊ​ലീ​സ്​ നേ​രി​ട്ട്​ ല​ഭി​ച്ച പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്​​തു​വെ​ന്ന​ല്ലാ​തെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ ക​ട​ന്നി​ട്ടി​ല്ലെ​ന്ന​ത്​​ വ്യ​ക്ത​മാ​കു​​ക​യാ​ണ്. ശ​ശി​കു​മാ​റി​നെ​തി​രെ ഏ​ഴ്​ പ​രാ​തി​ക​ളാ​ണ്​ മ​ല​പ്പു​റം വ​നി​ത സ്​​റ്റേ​ഷ​നി​ൽ ല​ഭി​ച്ച​ത്. ഇ​തി​ൽ ര​ണ്ട്​ പോ​ക്​​സോ കേ​സു​ക​ളാ​യി​രു​ന്നു ര​ജി​സ്റ്റ​ർ ചെ​യ്​​ത​ത്. മ​റ്റു അ​ഞ്ച് കേ​സു​ക​ൾ പോ​ക്​​സോ വ​കു​പ്പ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന്​ മു​മ്പാ​യി​രു​ന്ന​തി​നാ​ൽ മ​റ്റു വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തി​യ​ത്. പീ​ഡ​ന​വി​വ​രം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വെ​ച്ച​വ​ർ​ക്കെ​തി​രെ അ​​ന്വേ​ഷ​ണം ന​ട​ത്തി പോ​ക്​​സോ വ​കു​പ്പ്​ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sasikumar's bail: 30 years torture, The police did not investigate
Next Story