സഞ്ജിത്ത് കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാറിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടു
text_fieldsപാലക്കാട്: ദേശീയപാതക്ക് സമീപം മാമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ചിരുന്ന കാറിന്‍റെ സിസിടിവി ചിത്രങ്ങൾ പൊലീസ് പുറത്തിവിട്ടു. വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറാണ്. ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിങ് ഫിലിം ഒട്ടിച്ചിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങൾ ശേഖരിച്ചത്. കാറിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡി.വൈ.എസ്പി പി.സി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണം. ഫോൺ: 9497990095, 9497987146.
അതേസമയം, കൊലപാതകം അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി എ.ഡി.ജി.പി വിജയ് സാഖറേ അറിയിച്ചു. പാലക്കാട് ഡി.വൈ.എസ്പി പി.സി ഹരിദാസ്, ആലത്തൂർ ഡി.വൈ.എസ്പി കെ.എം ദേവസ്യ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, മീനാക്ഷിപുരം ഇൻസ്‌പെക്ടർ ജെ. മാത്യു, കസബ ഇൻസ്‌പെക്ടർ രാജീവ്, കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എം. ശശിധരൻ, നെന്മാറ ഇൻസ്‌പെക്ടർ എ. ദീപകുമാർ, ചെർപ്പുളശ്ശേരി ഇൻസ്‌പെക്ടർ എം. സുജിത് എന്നിവരടങ്ങിയ 34 അംഗ സംഘത്തെയാണ് നിയോഗിച്ചത്.