സർവകലാശാല കാമ്പസിലെ ചന്ദന മോഷണം; ഒരാള്‍ കൂടി അറസ്റ്റില്‍
text_fieldsമുഹമ്മദ് ഷബീർ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിൽനിന്ന് ചന്ദനമരം മുറിച്ചു കടത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ. ഒളിവില്‍ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി ഉള്ളണം സ്വദേശി മുഹമ്മദ് ഷബീര്‍ എന്ന ചാള ബാബുവിനെയാണ് (34) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. നേരേത്ത കഞ്ചാവ് കേസില്‍ പ്രതിയായ ഇയാള്‍ 2016ല്‍ കാലിക്കറ്റ് സർവകലാശാല കാമ്പസിൽനിന്ന് ഒരു ചന്ദന മരവും ചേളാരി- മാതാപുഴ റോഡിലെ ഓക്സിജന്‍ പ്ലാൻറിെൻറ വളപ്പില്‍നിന്ന് അഞ്ച് ചന്ദന മരവും മുറിച്ച് കടത്തിയ കേസിലെ പ്രതിയാണ്.
നാല് പേരെ 10 ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തേഞ്ഞിപ്പലം സ്റ്റേഷന് ഹൗസ് ഓഫിസര്‍ എന്‍.ബി. ഷൈജു, സബ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍, സി.പി.ഒമാരായ ഷിബുലാല്‍, റഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

