ഭാരതപ്പുഴയിൽനിന്ന് മണൽക്കടത്ത്; ഒമ്പത് പേർ പിടിയിൽ
text_fieldsമണൽക്കടത്ത് കേസിൽ പിടിയിലായവർ
കുറ്റിപ്പുറം: ഭാരതപ്പുഴയിൽനിന്ന് അനധികൃതമായി മണൽ കടത്തിയ കേസിൽ ഒമ്പത് പേർ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. തവനൂർ അതളൂർ നാഡറ്റ് സ്വദേശികളായ മാളിയക്കൽ ഷുഹൈബ് (34), മംഗലത്ത് ഹമീദ് (31), ചെറുകാട്ടുവളപ്പിൽ പ്രദീപ് ഉണ്ണിക്കുട്ടൻ (38), ചെറുവളപ്പിൽ അൻസാർ (36), മരക്കാര്‍ കടവത്ത് സത്താർ (33), ആദിയാട്ട വളപ്പിൽ ഹസീബ് (28), പുതുവീട്ടിൽ അർഷാദ് (21), പിലാലിശ്ശേരി മുസ്തഫ (43), മാളിയക്കൽ സൈഫുദ്ദീൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഭാരതപ്പുഴയിൽനിന്ന് മണൽ വാരി ചാക്കുകളിലാക്കി ബൈക്കുകളിൽ അതളൂർ നരിപ്പറമ്പ് ഭാഗങ്ങളിൽ എത്തിച്ച് അവിടെ നിന്ന് ലോറിയിൽ കയറ്റിക്കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി ഉപയോഗിച്ച അഞ്ച് ബൈക്കുകളും പിടിച്ചെടുത്തു.

