കാറിൽ നിരോധിത പുകയില വിൽപന; 2000 റിയാൽ പിഴ
text_fieldsമസ്കത്ത്: നിരോധിത പുകയില ഉൽപന്നങ്ങൾ കാറിൽ കൊണ്ടുപോയി വിറ്റതിന് വിദേശിയായ തൊഴിലാളിക്ക് 2000 റിയാൽ പിഴ ചുമത്തി. 5,600ലധികം പാക്കറ്റ് പുകയിലയും നിരോധിത സിഗരറ്റും കൈവശം വെച്ചതിന് തെക്കൻ ബാത്തിനയിൽനിന്ന് അറസ്റ്റിലായ ആൾക്കാണ് പിഴ ചുമത്തിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് തെക്കൻ ബാത്തിന ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ പ്രതിനിധാനം ചെയ്ത് ഇൻസ്പെക്ഷൻ ആൻഡ് മാർക്കറ്റ് കൺട്രോൾ ഡിപ്പാർട്മെന്റ്, റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിക്കാനായി കണ്ടുകെട്ടുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

