ഡ്രൈ ഡേയിൽ മദ്യവിൽപന; സ്ത്രീ പിടിയിൽ
text_fieldsഫെലിഷിയ
ഫോർട്ട്കൊച്ചി: ഡ്രൈ ഡേകളിൽ മദ്യവിൽപന നടത്തിയ സ്ത്രീ എക്സൈസ് പിടിയിലായി. ഫോർട്ട്കൊച്ചി സെന്റ് ജോൺ പാട്ടം ഭാഗത്ത് മദ്യവിൽപന നടത്തി വന്ന ഫിഷർമെൻ കോളനിയിൽ വാച്ചാക്കൽ വീട്ടിൽ ഫെലിഷിയയെയാണ് (60) മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ പിടികൂടിയത്.36 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും വിൽപന നടത്തിയ പണവുമായാണ് ഇവർ പിടിയിലായത്. ഇവരുടെ വീടിനോട് ചേർന്ന് പലചരക്ക് കടയുടെ മറവിലാണ് മദ്യവിൽപന നടത്തിയിരുന്നത്.
ബിവറേജുകളിൽനിന്ന് വാങ്ങി ശേഖരിച്ച മദ്യം, മദ്യശാലകൾ ഒഴിവുള്ള ദിവസങ്ങളിലാണ് ഇവർ കച്ചവടം നടത്തിവന്നിരുന്നത്. 480 രൂപയുടെ മദ്യം 780 രൂപക്കാണ് വിൽപന നടത്തിയിരുന്നത്. ഏകദേശം 40,000 രൂപയുടെ മദ്യമാണ് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

