ഓട്ടോറിക്ഷയില്‍ വിദേശമദ്യ വില്പന; യുവാവ് പിടിയില്‍
text_fieldsഷാനു റഷീദ്
കുളത്തൂപ്പുഴ: സവാരിയുടെ മറവില്‍ വിദേശമദ്യം വില്പന നടത്തി വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയിലായി. കുളത്തൂപ്പുഴ ആശാരികോണത്ത് വാടകക്ക് താമസിക്കുന്ന മാര്‍ത്താണ്ഡങ്കര ഷീബ ഹൗസില്‍ ഷാനു റഷീദ് (32) ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. കൈതക്കാട് പെട്രോള്‍ പമ്പിന, സമീപം ഓട്ടോറിക്ഷയില്‍ മദ്യവില്പന നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയപ്പോഴേക്കും വാഹനമുപേക്ഷിച്ച് ഷാനു ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഓട്ടോറിക്ഷയില്‍നിന്ന് 11 കുപ്പിയും ഇയാളുടെ ഉടമസ്ഥതയിലുള്ള വാടക മുറിയില്‍നിന്ന് 26 കുപ്പിയും അടക്കം 37 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കണ്ടെടുത്തു. ശേഷം നടത്തിയ അന്വേഷണത്തില്‍ ഇയാളെ കൈതക്കാട്ടില്‍നിന്ന് പിടികൂടുകയായിരുന്നെന്ന് കുളത്തൂപ്പുഴ സി.ഐ എന്‍. ഗിരീഷ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

