Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് ലഹരി വില്‍പന; രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
കരിപ്പൂര്‍ വിമാനത്താവള പരിസരത്ത്  ലഹരി വില്‍പന; രണ്ടുപേര്‍ പിടിയില്‍
cancel
camera_alt

ഫൈസൽ, ജാബിർ

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് രാസ ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. കരിപ്പൂര്‍ പാലപ്പെട്ടി സ്വദേശി പുലാട്ട് വീട്ടില്‍ ജാബിര്‍ (33), കരിപ്പൂര്‍ കരുവാന്‍കല്ല് സ്വദേശി വട്ടപ്പറമ്പ് വീട്ടില്‍ ഫൈസല്‍ ചോനാരി (38) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് വില്‍പനക്കായി പൊതികളാക്കി സൂക്ഷിച്ചിരുന്ന 17 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

ഓട്ടോയില്‍ കറങ്ങിനടന്ന് മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെ തുറക്കല്‍ ലിങ്ക് റോഡില്‍നിന്ന് എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജാബിറിനെ പിടികൂടിയത്. പിന്നീട് ഫൈസലിനെ കാടപ്പടിയില്‍നിന്ന് അറസ്റ്റ് ചെയ്തു. ലഹരി വില്‍പനക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.

കൊണ്ടോട്ടി എസ്.ഐ ഫദല്‍ റഹ്മാന്‍, തേഞ്ഞിപ്പലം എസ്.ഐ വിപിന്‍ വി. പിള്ള, പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sale of drugs in Karipur airport area; Two arrested
Next Story