Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ​ഹ​ർ കൊ​ല​ക്കേ​സ്:...

സ​ഹ​ർ കൊ​ല​ക്കേ​സ്: ഉ​ത്ത​രാ​ഖ​ണ്ഡി​ൽനി​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ തൃ​ശൂ​രി​ലെ​ത്തി​ച്ചു

text_fields
bookmark_border
സ​ഹ​ർ കൊ​ല​ക്കേ​സ്: ഉ​ത്ത​രാ​ഖ​ണ്ഡി​ൽനി​ന്ന് പി​ടി​കൂ​ടി​യ  പ്ര​തി​ക​ളെ തൃ​ശൂ​രി​ലെ​ത്തി​ച്ചു
cancel
camera_alt

ചേ​ർ​പ്പ് ചി​റ​ക്ക​ലി​ൽ സ​ഹ​ർ കൊ​ല​ക്കേ​സി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നും പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ

തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ

തൃ​ശൂ​ർ: ചേ​ർ​പ്പ് ചി​റ​ക്ക​ൽ സ​ഹ​ർ കൊ​ല​ക്കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ തൃ​ശൂ​രി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നും പി​ടി​കൂ​ടി​യ മൂ​ന്ന് പേ​രെ​യാ​ണ് രാ​ത്രി എ​ട്ടോ​ടെ ട്രെ​യി​നി​ൽ തൃ​ശൂ​രി​ലെ​ത്തി​ച്ച​ത്. അ​രു​ൺ, അ​മീ​ർ, നി​ര​ഞ്ജ​ൻ, സു​ഹൈ​ൽ എ​ന്നി​വ​രെ​യാ​ണ് നാ​ട്ടി​ൽ എ​ത്തി​ച്ച​ത്. നി​ര​ഞ്ജ​ൻ, സു​ഹൈ​ൽ എ​ന്നി​വ​ർ പ്ര​തി​ക​ളെ ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ സ​ഹാ​യി​ച്ച​വ​രാ​ണ്. അ​രു​ൺ, അ​മീ​ർ എ​ന്നി​വ​ർ സ​ഹ​റി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​വ​ർ. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​ക​ളെ ചേ​ർ​പ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് മ​റ്റ് പ്ര​തി​ക​ളെ കു​റി​ച്ച് അ​റി​യാ​നാ​ണ് ശ്ര​മം. ഫെ​ബ്രു​വ​രി 18നാ​ണ് ബ​സ് ഡ്രൈ​വ​ർ സ​ഹ​റി​നെ സം​ഘം ചേ​ർ​ന്ന് ചേ​ർ​പ്പ് ചി​റ​ക്ക​ൽ കോ​ട്ട​ത്തു​ള്ള തി​രു​വാ​ണി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ച് സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് സ​ഹ​ർ മ​രി​ച്ച​ത്. കേ​സി​ൽ ഇ​തു​വ​രെ​യാ​യി എ​ട്ട് പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sahar murder
News Summary - Sahar murder: accused brought to Thrissur from Uttarakhand
Next Story