Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗോവയിൽ മരിച്ച നിലയിൽ...

ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ റഷ്യൻ യുവതി ലൈംഗിക ചൂഷണത്തിനിരയായതായി കോൺസുലേറ്റ്​

text_fields
bookmark_border
death
cancel
camera_alt

representational image

പനാജി: ഗോവയിലെ താമസസ്​ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ റഷ്യൻ യുവതി 2019ൽ ചെന്നൈയിൽ വെച്ച്​ ലൈംഗിക ചൂഷണത്തിനിരയായതായി റഷ്യൻ കോൺസുലേറ്റ്​ പ്രതിനിധി.

വടക്കൻ ഗോവയിലെ സിയോലിം ഗ്രാമത്തി​ൽ സുഹൃത്തിനോടൊപ്പമായിരുന്നു യുവതിയുടെ താമസം. ആഗസ്റ്റ്​ 19നാണ്​ അവരെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. ​പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്നാണ്​ ഗോവ പൊലീസ്​ വിധി എഴുതിയത്​.

'2019ൽ ലൈംഗിക ചൂഷണം ചെയ്യാനായി അവരെ ബ്ലാക്ക്മെയിൽ ചെയ്തത്​ സംബന്ധിച്ച്​ ചെന്നൈ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്​. എന്നാൽ ഇത് പ്രാഥമിക വിവരമാണ്. ഗോവ പൊലീസ് ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. മരണത്തിൽ എന്തെങ്കിലും ദ ഉണ്ടെങ്കിൽ അത്​ ദൂരികരിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു' -റഷ്യൻകോൺസുലേറ്റിൽ കോൺസലായ വിക്രം വർമ പറഞ്ഞു.

ചെന്നൈയിൽ ഫോ​ട്ടോഗ്രാഫർക്കെതിരായിരുന്നു റഷ്യൻ യുവതി പരാതി ഉന്നയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hangedgoaRussian womenrussian consulate
News Summary - Russian women found hanging in Goa was harassed for sexual favours in 2019 says Consulate
Next Story