Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവരാവകാശ...

വിവരാവകാശ പ്രവര്‍ത്തകനെ ആക്രമിച്ചത് ക്വട്ടേഷൻ സംഘം; ഒരാള്‍ അറസ്​റ്റില്‍

text_fields
bookmark_border
വിവരാവകാശ പ്രവര്‍ത്തകനെ ആക്രമിച്ചത് ക്വട്ടേഷൻ സംഘം; ഒരാള്‍ അറസ്​റ്റില്‍
cancel

പു​ന്ന​യൂ​ര്‍ക്കു​ളം: വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​ന്‍ തൃ​പ്പ​റ്റ് ശ്രീ​ജി​ത്തി​നെ (40) ഹോ​ട്ട​ലി​ൽ ക​യ​റി ആ​ക്ര​മി​ച്ച് കാ​ല്‍ ത​ല്ലി​യൊ​ടി​ച്ച​ത് ക്വ​ട്ടേ​ഷ​ൻ സം​ഘം. ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍. എ​റ​ണാ​കു​ളം പ​ച്ചാ​ളം കു​ന്ന​ത്തു​പ​റ​മ്പി​ല്‍ ര​ജീ​ഷാ​ണ് (35) അ​റ​സ്​​റ്റി​ലാ​യ​ത്. അ​ക്ര​മി സം​ഘ​ത്തി​ലെ മ​റ്റ് ര​ണ്ടു​പേ​രെ​യും ക്വ​ട്ടേ​ഷ​ന്‍ ന​ല്‍കി​യ ആ​ളെ​യും പി​ടി​കൂ​ടാ​നു​ണ്ട്.

ക​ഴി​ഞ്ഞ​മാ​സം 16ന് ​രാ​വി​ലെ​യാ​ണ് തൃ​പ്പ​റ്റി​ൽ ശ്രീ​ജി​ത്തി​െൻറ ചാ​യ​ക്ക​ട​യി​ല്‍ ചാ​യ കു​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് ആ​ക്ര​മി​ച്ച​ത്. ഇ​രു​മ്പു​വ​ടി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് കാ​ലി​ന്​ സാ​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ജി​ത്ത് ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളെ തേ​ടി ഇ​രു​നൂ​റോ​ളം സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പൊ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. ഗു​രു​വാ​യൂ​ര്‍ എ.​സി.​പി കെ.​ജി. സു​രേ​ഷ് രൂ​പ​വ​ത്ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​സ്‌.​ഐ പി.​എ​സ്. അ​നി​ല്‍, സി.​പി.​ഒ​മാ​രാ​യ ര​ണ്‍ദീ​പ്, മി​ഥു​ന്‍, ഷൈ​ജു എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നേ​ര​ത്തേ പ്രാ​ദേ​ശി​ക ടി.​വി ചാ​ന​ൽ റി​പ്പോ​ർ​ട്ട​റാ​യി​രു​ന്ന ശ്രീ​ജി​ത്ത് മ​ണ്ണ്, ഭൂ​മാ​ഫി​യ​ക്കും അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഒ​ട്ടേ​റെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ള്‍, നി​ലം നി​ക​ത്ത​ല്‍ എ​ന്നി​വ​ക്കെ​തി​രെ ശ്രീ​ജി​ത്ത് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് അ​നു​മാ​നം. ആ​ര്‍ക്കു​വേ​ണ്ടി​യാ​ണ് ക്വ​ട്ടേ​ഷ​ന്‍ എ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് പി​ടി​യി​ലാ​യ ര​ജീ​ഷ് പൊ​ലീ​സി​ല്‍ ന​ല്‍കി​യ മൊ​ഴി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ പ​ച്ചാ​ളം സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച മു​മ്പും ഇ​തേ സം​ഘം ഇ​വി​ടെ എ​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സി​ന്​ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ര​ജീ​ഷി​നെ ആ​ക്ര​മ​ണം ന​ട​ത്തി​യ സ്ഥ​ല​ത്തും ശ്രീ​ജി​ത്തി​െൻറ വീ​ട്ടി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestRTI
News Summary - RTI activist attacked by Quotations team; One arrested
Next Story