Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമതസ്പർധ വളർത്തുന്ന...

മതസ്പർധ വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്: ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

text_fields
bookmark_border
മതസ്പർധ വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്: ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
cancel
Listen to this Article

ഓച്ചിറ: മതസ്പർധ വളർത്തുന്ന രീതിയിൽ പ്രവാചകനെ അവഹേളിച്ച് ഫേസ് ബുക്കിൽ കുറിപ്പിട്ട കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. ക്ലാപ്പന വരവിള സനത് ഭവനത്തിൽ സനതിനെയാണ് (29) ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് സ്ഥിരമായി പ്രകോപനപരമായ കുറിപ്പുകൾ സോഷ്യൽമീഡിയയിൽ ഇടാറുണ്ടെന്നും ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. 153 എ പ്രകാരമാണ് കേസെടുത്തത്.

വിദേശത്ത് പോകാൻ പി.സി.സിക്കുവേണ്ടി കഴിഞ്ഞ ദിവസം ഇയാൾ അപേക്ഷ നൽകിയിരുന്നു. അതിനിടയിലാണ് മതസ്പർധ വളർത്തുന്ന കുറിപ്പിട്ടതിന് അറസ്റ്റിലായത്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാർ, ഓച്ചിറ സി.ഐ വിനോദ്, എസ്.ഐമാരായ നിയാസ്, വേണുഗോപാൽ, എസ്.പി.ഒമാരായ വിനോദ്, കനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
TAGS:RSSarrestedHate Speech
Next Story