Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസി‍​െൻറ മൂക്കിന് തുമ്പത്തും കവർച്ച

text_fields
bookmark_border
റൂറൽ ജില്ല പൊലീസ് ആസ്ഥാനത്തിന് മുന്നിലെ കടയിലാണ് കവർച്ച നടന്നത്
cctv
cancel
camera_alt

ജി​ല്ല പൊ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്​ മു​ന്നി​ലെ ക​ട​യി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി‍​െൻറ സി.​സി.​ടി.​വി ദൃ​ശ്യം

Listen to this Article

ആലുവ: റൂറൽ ജില്ല പൊലീസിനെ നാണംകെടുത്തി തസ്കരൻ. ജില്ല പൊലീസ് ആസ്ഥാനത്തിന് മുന്നിലെ കടയിലാണ് കവർച്ച നടത്തിയത്. റെഡിമെയ്ഡ് കടയുടെ ചില്ല് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് പ്രിന്‍ററടക്കം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവർന്നത്. ശനിയാഴ്ച അർധരാത്രി 12.30യോടെയാണ് മോഷണം നടന്നത്. കൊടികുത്തുമല എടപ്പാടത്ത് ജെസി എന്നയാളുടെതാണ് സ്ഥാപനം. പ്രതിയുടെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇവിടെ നിന്ന് പ്രിന്റർ, സ്‌കാനർ, തുണിത്തരങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്. കല്ല് ഉപയോഗിച്ച് ചില്ല് തകർക്കുന്നതിനിടയിൽ മോഷ്ടാവിന് പരിക്കേറ്റിട്ടുണ്ട്. നിലത്ത് രക്തതുള്ളികൾ വീണിട്ടുണ്ട്. മലയാളിയല്ലെന്നാണ് സൂചന. രണ്ട് വർഷം മുമ്പ് ഇവിടെ ജോസ് എന്നയാളുടെ പെട്ടിക്കടയിലും മോഷണം നടന്നിരുന്നു. ആ മോഷ്ടാവിനെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Robbery: Scene on CCTV
Next Story