മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ ഒരാൾകൂടി പിടിയിൽ
text_fieldsകാളിദാസ്
കിഴക്കമ്പലം: മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍. തൃപ്പൂണിത്തുറ തെക്കുംഭാഗം പടന്നയില്‍ എസ്. കാളിദാസാണ് (19) കുന്നത്തുനാട് പൊലീസിെൻറ പിടിയിലായത്. സംഘത്തിലെ മൂന്നുപേരെ രണ്ടുദിവസം മുമ്പ് പിടികൂടിയിരുന്നു.
ഇവരുടെ കൂടെയുണ്ടായിരുന്നയാളാണ് കാളിദാസ്. ഇയാള്‍ക്കെതിരെ മയക്കുമരുന്ന്, അടിപിടി കേസുകളുണ്ട്.
പകല്‍ സ്ഥലം കണ്ടുവെച്ചശേഷം രാത്രി മോഷണം നടത്തുകയാണ് സംഘത്തിെൻറ പതിവ്. മോഷ്ടിച്ച വാഹനത്തിലാണ് സംഘം യാത്രചെയ്തിരുന്നത്. പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പലിവാല്‍, എസ്.എച്ച്.ഒ വി.ടി. ഷാജന്, എസ്.ഐമാരായ എം.പി. എബി, കെ.ടി. ഷൈജന്‍, എ.എസ്.ഐ സി.ഒ. സജീവ്, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൽമനാഫ്, വി.എസ്. ഷര്‍നാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.