Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദേശീയപാതയിലെ കവർച്ച;...

ദേശീയപാതയിലെ കവർച്ച; ഒരു പ്രതി കൂടി പിടിയിൽ

text_fields
bookmark_border
lalu
cancel
camera_alt

ലാ​ലു

പാ​ല​ക്കാ​ട്​: ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ ത​ട​ഞ്ഞ് പ​ണം ക​വ​രു​ന്ന സം​ഘ​ത്തി​ലെ ഒ​രു പ്ര​തി കൂ​ടി ക​സ​ബ പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ചി​റ്റൂ​ർ സ്വ​ദേ​ശി അ​പ്പു​ക്കു​ട്ട​ൻ എ​ന്ന ലാ​ലു​വാ​ണ്​ (27) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ ശേ​ഷം ഒ​ളി​വി​ൽ പോ​കാ​ൻ പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ചെ​യ്യു​ക​യും ഇ​വ​ർ​ക്ക്​ സിം​കാ​ർ​ഡു​ക​ൾ എ​ടു​ത്ത് ന​ൽ​കു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ഡി​സം​ബ​ർ 15നാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ പാ​ത​യി​ൽ പു​തു​ശ്ശേ​രി ഫ്ലൈ​ഓ​വ​റി​ൽ ടി​പ്പ​റും കാ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റേ​യും കൂ​ട്ടാ​ളി​യേ​യും ആ​ക്ര​മി​ച്ച് കാ​റും പ​ണ​വും ത​ട്ടി​യെ​ടു​ത്ത ശേ​ഷം കാ​ർ ഒ​റ്റ​പ്പാ​ല​ത്ത് ഉ​പേ​ക്ഷി​ച്ച്​ ക​ട​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ലാ​ലു​വി​നെ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.

സി.​സി.​ടി.​വി​യും ​മൊ​ബൈ​ൽ ട​വ​റു​ക​ളും കേ​​​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​ക​ളാ​യ കോ​ഴി​പ്പാ​റ സ്വ​ദേ​ശി ര​വി​യെ​യും, പ​ത്തി​രി​പ്പാ​ല കൊ​ട​ക്കാ​ട് സ്വ​ദേ​ശി നൗ​ഷാ​ദി​നെ​യും, വ​ണ്ടി​ത്താ​വ​ളം ക​ള​പ്പു​ര​ച​ള്ള സ്വ​ദേ​ശി വി​നോ​ദി​നെ​യും നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പാ​ല​ക്കാ​ട് ഡി​വൈ.​എ​സ്.​പി​മാ​രാ​യ പി.​സി. ഹ​രി​ദാ​സ്, ദേ​വ​സ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarrested
News Summary - Robbery on national highway; Another accused arrested
Next Story