മോഷ്ടിച്ച ബൈക്കിൽ കറങ്ങി മാല കവർച്ച; ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ
text_fieldsബിനു തോമസ്, അനു, വിജിത വിജയൻ
ചെങ്ങന്നൂർ: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെ മാല കവരുന്ന സംഘം പിടിയിൽ. പത്തനംതിട്ട റാന്നി പഴവങ്ങാടി കരികുളം കള്ളിക്കാട്ടില്‍ ബിനു തോമസ് (32), ചെങ്ങന്നൂര്‍ പാണ്ടനാട് വെസ്റ്റ് ഒത്തന്റെകുന്നില് അനു ഭവനത്തില്‍ അനു (40), ഇയാളുടെ ഭാര്യ വിജിത വിജയൻ (25) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്.
ആഗസ്റ്റ് 14ന് ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍പടി ഓവര്‍ ബ്രിഡ്ജിന് സമീപത്തു നിന്നും മോഷ്ടിച്ച സ്പ്ലെൻഡർ ബൈക്കിൽ കറങ്ങി നടന്നാണ് മോഷണം. ഇടനാട് ഭാഗത്ത് റോഡിലൂടെ നടന്നു പോയ സ്ത്രീയുടെ മൂന്നര പവന് വരുന്ന സ്വർണമാല പ്രതികള്‍ പൊട്ടിച്ചെടുത്തിരുന്നു.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എ. സി. വിപിൻ, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്ത്, ശ്രീകുമാര്‍, അനിലാകുമാരി, സീനിയര്‍ സി.പി.ഒ മാരായ അനില്‍ കുമാര്‍, സിജു, സി.പി.ഒ മാരായ സ്വരാജ്, ജിജോ സാം, വിഷ്ണു, പ്രവീണ്‍, ജുബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

