Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്കിൽ കാറിടിപ്പിച്ച്...

ബൈക്കിൽ കാറിടിപ്പിച്ച് 26 ലക്ഷം രൂപ കവർച്ച: രണ്ടുപേർകൂടി അറസ്റ്റിൽ

text_fields
bookmark_border
ബൈക്കിൽ കാറിടിപ്പിച്ച് 26 ലക്ഷം രൂപ കവർച്ച: രണ്ടുപേർകൂടി അറസ്റ്റിൽ
cancel

നിലമ്പൂർ: ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിപ്പിച്ചു വീഴ്ത്തി 26 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വടപുറം സ്വദേശികളായ ഇലവൻമൂട്ടിൽ സനു തോമസ് (29), പൂളക്കുളങ്ങര മുനീബ് റഹ്മാൻ (25) എന്നിവരെയാണ് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഏപ്രിൽ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇരുമ്പുഴി സ്വദേശിയായ യുവാവ് ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന പണമാണ് കാറിലെത്തിയ പ്രതികൾ കവർന്നത്. കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തിയ പ്രതികൾ കെ.എൻ.ജി പാതയിൽ കുണ്ടോട് വെച്ച് യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തി യുവാവിനെ ബലമായി കാറിൽ കയറ്റുകയായിരുന്നു. പണം കവർന്ന പ്രതികൾ ബൈക്ക് റോഡരികിൽ ഉപേക്ഷിച്ചു.

Show Full Article
TAGS:Robberynilambur
News Summary - Robbery of 26 lakh rupees by hitting a car with a bike: Two more arrested
Next Story