വാടക ക്വാർട്ടേഴ്സിൽ മോഷണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsസിദ്ധി വിനായക്, ജിതിൻ, ഷാഹിദ്
മാനന്തവാടി: താഴയങ്ങാടി റോഡിൽ ജ്യോതി ആശുപത്രിക്ക് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ മോഷണം നടത്തിയ മൂന്നു പേർ അറസ്റ്റിൽ. മാനന്തവാടി, പിലാക്കാവ്, വട്ടർകുന്ന്, പള്ളിത്തൊടി ഷാഹിദ് (18), കുറ്റിമൂല, കല്ലൻപറമ്പിൽ കെ.എസ്. ജിതിൻ (18), തൃശൂർ, തൃപയാർ, ഗീത ടാക്കീസിന് സമീപം സിദ്ധി വിനായക് ( 27) എന്നിവരെയാണ് മാനന്തവാടി എസ്.എച്ച്.ഒ എം.എം. അബ്ദുൽ കരീമിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് മൂന്നംഗ സംഘം ജ്യോതി ആശുപത്രിക്ക് സമീപം ന്യു ലക്കി സെൻറർ ഉടമ ബാബു താമസിക്കുന്ന ക്വാർട്ടേഴ്സിൽ മോഷണത്തിന് എത്തിയത്.
ആ സമയം ബാബു എത്തിയതോടെ മോഷണസംഘം മുണ്ട് ബാബുവിെൻറ മുഖത്തിട്ട് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞ സംഘത്തിന്റെ ദൃശ്യങ്ങൾ പ്രദേശവാസികൾക്ക് പൊലീസ് കൈമാറുകയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ പാണ്ടിക്കടവ് അമ്പലത്തിന് സമീപത്തുവെച്ച് സംഘത്തെ പിടികൂടി. ഇവരിൽനിന്നും മോഷ്ടിച്ച രണ്ടു മൊബൈൽ ഫോണുകളും കണ്ടെടുത്തു. എസ്.ഐമാരായ ബിജു ആൻറണി, സനൽ കുമാർ, പ്രബേഷൻ എസ്.ഐ വിഷ്ണു രാജ്, എ.എസ്.ഐ മോഹൻ ദാസ്, ഹെഡ് കോൺസ്റ്റബിൾ ജിൽസ്, ഡ്രൈവർ ഷാജഹാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

