ആയുർവേദ സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്ന കമ്പനിയിലെ കവർച്ച: സൂത്രധാരൻ അറസ്റ്റിൽ
text_fieldsആറുമുഖൻ
മുതലമട: ആയുർവേദ സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്ന കമ്പനിയിലെ കവർച്ച കേസിലെ സൂത്രധാരൻ അറസ്റ്റിൽ. പോത്തമ്പാടം ഹാപ്പി ഹെർബൽസ് എന്ന സ്ഥാപനത്തിൽ കളവുകേസിലെ പ്രതികളെ ഉപയോഗിച്ച് വിലപ്പിടിപ്പുള്ള രേഖകൾ, ഹാർഡ് ഡിസ്കുകൾ എന്നിവ കവർന്ന സംഭവത്തിലാണ് നണ്ടൻകിഴായ ചേനപ്പൻതോട്ടം സ്വദേശി ആറുമുഖൻ പത്തിചിറ (48) കൊല്ലങ്കോട് പൊലീസിന്റെ പിടിയിലായത്. ചിറ്റൂർ ഡിവൈ.എസ്.പി. സി. സുന്ദരൻ, സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ്, എസ്.ഐ.മാരായ സി.കെ. മധു, കെ. കാശി വിശ്വനാഥൻ, എ.എസ്.ഐ. കെ. രാജേഷ്, സി.പി.ഒ എസ്. ജിജോ, എസ്. റഫീസ്, എം.ജിഷ, എസ്.സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

