Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദേ​ശീ​യ പാ​ത​യി​ൽ...

ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ക​വ​ർ​ച്ച ചെ​യ്ത കേസിൽ ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ

text_fields
bookmark_border
sayam lal
cancel
camera_alt

ശ്യാം​ലാ​ൽ

കാ​യം​കു​ളം: പ​ട്ടാ​പ്പ​ക​ൽ ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ലി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. ക​ണ്ട​ല്ലൂ​ർ തെ​ക്ക് ശ്യാം​ലാ​ൽ നി​വാ​സി​ൽ ശ്യാം​ലാ​ലാ​ണ് (താ​റാ​വ് ശ്യാം -24) ​അ​റ​സ്റ്റി​ലാ​യ​ത്.

കൊ​റ്റു​കു​ള​ങ്ങ​ര ഇ​ട​ശ്ശേ​രി ജ​ങ്​​ഷ​ന് സ​മീ​പം ക​ഴി​ഞ്ഞ എ​പ്രി​ലി​ലാ​യി​രു​ന്നു സം​ഭ​വം. കൊ​റ്റു​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ അ​ഹ​മ്മ​ദ് ഖാ​ൻ, മൈ​മൂ​ന​ത്ത്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 9,85,000 രൂ​പ​യ​ട​ങ്ങി​യ ബാ​ഗാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. കൂ​ട്ടു​പ്ര​തി​ക​ളാ​യി​രു​ന്ന അ​ഖി​ൽ കൃ​ഷ്ണ, ശ്യാം, ​മി​ഥു​ൻ, അ​ശ്വി​ൻ, റി​ജു​ഷ്, വി​ജേ​ഷ്, പ്ര​വീ​ൺ, അ​ഖി​ൽ എ​ന്നീ എ​ട്ടു​പേ​രെ സം​ഭ​വ​ത്തി​ന്റെ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഒ​ളി​വി​ൽ പോ​യ ശ്യാം​ലാ​ൽ ഹൈ​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഒ​ളി​വി​ലി​രു​ന്ന ഇ​യാ​ൾ ക​ണ്ട​ല്ലൂ​രി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​യം​കു​ളം, ക​ന​ക​ക്കു​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​റോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഡി​വൈ.​എ​സ്.​പി അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്.​ഐ ശ്രീ​കു​മാ​ർ, പൊ​ലീ​സു​കാ​രാ​യ ദീ​പ​ക്, വി​ഷ്ണു, ഷാ​ജ​ഹാ​ൻ, അ​നീ​ഷ്, സ​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robbery Case
News Summary - Robbery case Defendant arrested
Next Story