വിരമിച്ച പ്രിൻസിപ്പലിന്റെ വീട്ടിൽ കവർച്ച ശ്രമം; യുവ ദമ്പതികൾ അറസ്റ്റിൽ
text_fieldsകാർത്തിക്, സ്വാതി
മംഗളൂരു: പുത്തൂരിലെ റിട്ട. പ്രിൻസിപ്പൽ എ.വി. നാരായണയുടെ(84) വീട്ടിൽ അർധരാത്രി കവർച്ചക്ക് ശ്രമിച്ച കേസിൽ യുവ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ പിടിച്ചെടുത്തു.
കഴിഞ്ഞ മാസം 17ന് അർധരാത്രിയിൽ ഹെൽമറ്റ് ധരിച്ച് മുഖം മറച്ച രണ്ടുപേർ പിൻവാതിലിലൂടെ തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതായി നാരായണ പരാതിയിൽ പറഞ്ഞു. അവർ തന്നെയും ഭാര്യയെയും ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ചു.
ഏറ്റുമുട്ടലിനിടെ, ഭാര്യക്ക് പരിക്കേറ്റു, നിലവിളിയും ബഹളവും കേട്ട് ഭയന്ന അക്രമികൾ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടു. സാധനങ്ങളൊന്നും മോഷ്ടിക്കാനായില്ല. നാരായണയുടെ പരാതിയെത്തുടർന്ന് പുത്തൂർ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

