Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്‍പറ്റ റസ്റ്ററന്‍ഡിലെ കവർച്ച; സ്ഥിരംമോഷ്ടാവ് പിടിയില്‍

text_fields
bookmark_border
ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത് മാഹിയില്‍നിന്ന്
കല്‍പറ്റ റസ്റ്ററന്‍ഡിലെ കവർച്ച; സ്ഥിരംമോഷ്ടാവ് പിടിയില്‍
cancel
camera_alt

ബേ​ബി

കല്‍പറ്റ: കല്‍പറ്റ ബൈപാസ് റോഡിലുള്ള ബെഞ്ചോസ് റസ്റ്ററന്‍ഡില്‍ മോഷണം നടത്തിയ കേസില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. പുല്‍പള്ളി പാടിച്ചിറ കിഴക്കനേത്ത് വീട്ടില്‍ റോമിയോ ബേബി (29) യെയാണ് കല്‍പറ്റ പൊലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ച പുലര്‍ച്ചെ മാഹിയില്‍ വെച്ച് പിടികൂടുകയായിരുന്നു. നവംബര്‍ 16ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.

റെസ്റ്ററന്‍ഡിനുള്ളില്‍ അതിക്രമിച്ചുകയറിയ ഇയാള്‍, മേശവലിപ്പിന്റെ പൂട്ട് തകര്‍ത്ത് 15,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. റെസ്റ്ററന്‍ഡിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ ബിജു വര്‍ഗീസ്, ഷാലു ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. മോഷണംപോയ മൊബൈല്‍ ഫോണ്‍ പൊലീസ് പ്രതിയുടെ ബാഗില്‍നിന്ന് കണ്ടെടുക്കുകയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പുല്‍പള്ളി, കല്‍പറ്റ, കേണിച്ചിറ, മാനന്തവാടി, തിരുനെല്ലി, ഇരിട്ടി, വളയാര്‍, നൂല്‍പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

കാട്ടിക്കുളത്ത് കരുണ ഭവന്‍ വൃദ്ധസദനത്തില്‍നിന്ന് 22000 രൂപ വിലമതിക്കുന്ന കാപ്പിക്കുരു മോഷണം, പാടിച്ചിറ ക്ഷേത്രത്തിലെ ഭണ്ഡാരവും മേശവലിപ്പും കുത്തിത്തുറന്ന് 4000 രൂപയോളം കവര്‍ച്ച, കാട്ടിക്കുളം സെന്റ് പീറ്റെഴ്‌സ് മലങ്കര പള്ളിയില്‍ കയറി സി.സി.ടി.വിയുടെ ഡി.വി.ആര്‍ മോഷണം, ഇരിട്ടി നിത്യസഹായ മാതാ പള്ളിയിലെ ഭണ്ഡാരം പൊളിച്ച് 55000 രൂപയോളം കവര്‍ച്ച എിങ്ങനെ നിരവധി മോഷണക്കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത് .

അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്ത്രീവേഷംകെട്ടി മോഷണം നടത്തുന്നത് ഇയാളുടെ പതിവ് രീതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ മുന്‍പ് കാപ്പ നിയമപ്രകാരമുള്ള നടപടികളും പൊലീസ് സ്വീകരിച്ചിരുന്നു. കല്‍പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.എം. രമേശ്, സീനിയര്‍ സി.പി.ഒ ബിഗേഷ്, സി.പി.ഒ റിജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Robbery at Kalpetta restaurant; habitual thief arrested
Next Story