Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഫറോക്കിലെ കടയിൽ...

ഫറോക്കിലെ കടയിൽ പുലർച്ചെ മോഷണം

text_fields
bookmark_border
ഫറോക്കിലെ കടയിൽ പുലർച്ചെ മോഷണം
cancel
camera_alt

പ്ര​ദീ​പ​ൻ

ഫ​റോ​ക്ക്: ഫ​റോ​ക്കി​ലെ ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നെ ക​ട​യു​ട​മ​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ല്പി​ച്ചു. താ​നൂ​ർ പു​ത്ത​ൻ തെ​രു​വ് സ്വ​ദേ​ശി പ്ര​ദീ​പ(43)​നെ​യാ​ണ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

ഫാ​റൂ​ഖ് ഹോ​സ്പി​റ്റ​ൽ കോം​പ്ല​ക്സി​ലെ എ​ഫ്.​എം ട്രേ​ഡേ​ഴ്സി​ലാ​ണ് വ്യാ​ഴാ​ഴ്‌​ച പു​ല​ർ​ച്ചെ മൂ​ന്ന​ര മ​ണി​ക്ക് മോ​ഷ​ണം ന​ട​ന്ന​ത്. പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ൽ​നി​ന്നും 2350 രൂ​പ​യും ക​ട​യി​ലെ മൊ​ബൈ​ൽ ഫോ​ണും കൈ​ക്ക​ലാ​ക്കി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ക​ട​യു​ട​മ പു​റ്റെ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ട്ടി ക​ട​യി​ൽ​നി​ന്നു മോ​ഷ്ടാ​വ് കൈ​ക്ക​ലാ​ക്കി​യ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് നി​ര​ന്ത​രം വി​ളി​ച്ച​പ്പോ​ൾ ബെ​ല്ല​ടി​ച്ചെ​ങ്കി​ലും ഫോ​ൺ എ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ഫോ​ണി​ൽ​നി​ന്ന് വി​ളി​ച്ച​പ്പോ​ൾ മോ​ഷ്ടാ​വ് ക​ട്ട് ചെ​യ്ത് വി​ഡി​യോ കോ​ളി​ൽ തി​രി​ച്ചു​വി​ളി​ച്ചു. ഉ​ട​നെ ഇ​വ​ർ ഫോ​ൺ ക​ട്ട് ചെ​യ്തു. പി​ന്നാ​​ലെ ക​ട​യു​ട​മ വി​ഡി​യോ​കാ​ൾ ചെ​യ്ത​പ്പോ​ൾ മോ​ഷ്ടാ​വ് ഫോ​ൺ എ​ടു​ത്തു. വി​ഡി​യോ കാ​ളി​ൽ ഫ​റോ​ക്ക് പാ​ല​ത്തി​ന​ടു​ത്ത് ബൈ​ക്കു​മാ​യി മോ​ഷ്ടാ​വ് നി​ൽ​ക്കു​ന്ന​ത് ക​ണ്ടു. ഉ​ട​നെ ക​ട​യു​ട​മ​യും ബ​ന്ധു​ക്ക​ളും എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ നാ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ന​ഗ​ര​ത്തി​ൽ വീ​ണ്ടും ക​ണ്ടെ​ത്തു​ക​യും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ബൈ​ക്കു​ക​ളി​ൽ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഫ​റോ​ക്ക് പ​ഴ​യ​പാ​ല​ത്തി​നു സ​മീ​പം ചെ​റു​വ​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ഇ​യാ​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ ന​ല്ല​ളം എ​സ്.​ഐ എ​ൻ.​കെ. ര​ഞ്ജി​ത്ത് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ട​യി​ൽ​നി​ന്നു മോ​ഷ്ടി​ച്ച ഫോ​ണാ​ണ് മോ​ഷ്ടാ​വി​നെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്. ചെ​റു​വ​ണ്ണൂ​രി​ലെ ര​ണ്ട് ക​ട​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ന് പി​ന്നി​ലും യു​വാ​വാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും മോ​ഷ​ണം ന​ട​ത്തി​യ​താ​ണെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farookrobbery
News Summary - robbery at a shop in farook
Next Story