Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂട്ടർ യാത്രികനെ തടഞ്ഞു നിർത്തി ആക്രമണം; 20 ലക്ഷം കവർന്നു
text_fieldsbookmark_border
കൊച്ചി: കാലടി ചെങ്ങലിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് 20 ലക്ഷം കവർന്നു. വി.കെ.ഡി വെജിറ്റബിൾസ് എന്ന സ്ഥാപനത്തിലെ മാനേജറായ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച് പണവുമായി കടന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
പച്ചക്കറി കടയില്‍ നിന്ന് കടയുടമയുടെ വീട്ടിലേക്ക് പണവുമായി പോകുകയായിരുന്ന തങ്കച്ചനെ തടഞ്ഞു നിർത്തിയാണ് ആക്രമണം. തങ്കച്ചന്റെ മുഖത്ത് ആക്രമികൾ സ്പ്രേ അടിക്കുകയും ശേഷം കുത്തി പരിക്കേൽപിച്ച് സ്ക്കൂട്ടറിന്റെ സീറ്റിനടയിൽ സൂക്ഷിച്ച പണവുമായി കടന്നു കളയുകയായിരുന്നു. തങ്കച്ചന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പോലീസ് ശേഖരിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

