Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യം നൽകി...

മദ്യം നൽകി പീഡിപ്പിച്ച്​ സ്വർണം കവർന്നു; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
junais
cancel
camera_alt

ജു​നൈ​സ്​

Listen to this Article

ച​ങ്ങ​രം​കു​ളം: പെ​ൺ​കു​ട്ടി​യെ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വി​നെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ര​മം​ഗ​ലം സ്വ​ദേ​ശി വാ​രി​പു​ള്ളി​യി​ൽ ജു​നൈ​സി​നെ​യാ​ണ്​ (22) പി​ടി​കൂ​ടി​യ​ത്. ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന പ്ര​തി പി​ന്നീ​ട് ദൃ​ശ്യ​ങ്ങ​ൾ പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ യു​വ​തി​ക്ക് അ​യ​ച്ച് കൊ​ടു​ത്ത് ഭീ​ഷ​ണി തു​ട​ർ​ന്നു.

ത​നി​ക്ക്​ വ​ഴ​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഈ ​യു​വ​തി​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ച​ങ്ങ​രം​കു​ളം സി.​ഐ ബ​ഷീ​ർ ചി​റ​ക്ക​ലി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ ഹ​രി​ഹ​ര​സൂ​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ എ​ട​പ്പാ​ളി​ൽ​നി​ന്ന്​ കാ​ർ ത​ട​ഞ്ഞാ​ണ്​ പി​ടി​കൂ​ടി​യ​ത്. സീ​നി​യ​ർ സി.​പി.​ഒ സ​നോ​ജ്, സി.​പി.​ഒ സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മൊ​ബൈ​ൽ ഫോ​ണും കാ​റും അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ മ​റ്റ്​ പെ​ൺ​കു​ട്ടി​ക​ളെ​യും പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyalcoholtorturing womenArrested
News Summary - Robbed of gold by torturing him with alcohol; Young man arrested
Next Story