Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅപകടത്തിൽ മരിച്ചയാളുടെ...

അപകടത്തിൽ മരിച്ചയാളുടെ ബൈക്കിൽ യാത്ര; പൊലീസുകാർക്ക് സസ്പെൻഷൻ

text_fields
bookmark_border
santhosh-poli
cancel
camera_alt

സ​ന്തോ​ഷ്, പോ​ളി

കോട്ടക്കൽ: അപകടത്തില്‍ മരിച്ച കർണാടക സ്വദേശിയുടെ വാഹനം ദുരുപയോഗം ചെയ്ത പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കാടാമ്പുഴ സ്​റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ പോളി, സന്തോഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. തൃശൂർ സ്വദേശികളാണിവർ. ഇരുവര്‍ക്കുമെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതികളിലും നടപടിയുണ്ടായതായാണ് സൂചന.

ദേശീയപാത 66 വെട്ടിച്ചിറയില്‍ ആഗസ്​റ്റ്​ 26ന് നടന്ന അപകടത്തില്‍ ആതവനാട് പൂളമംഗലത്ത്​ താമസിച്ചിരുന്ന കർണാടക സ്വദേശി വിന്‍സെൻറ്​ പെരിയനായകം (രാജ -32) മരിച്ചിരുന്നു. ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിച്ചായിരുന്നു അപകടം. പൊലീസ് നടപടികള്‍ക്ക് ശേഷം കാടാമ്പുഴ സ്​റ്റേഷനിലായിരുന്നു ബൈക്ക്​ സൂക്ഷിച്ചിരുന്നത്. കസ്​റ്റഡിയിലുണ്ടായിരുന്ന ഈ വാഹനമാണ് ഗ്രേഡ് എസ്.ഐമാരായ പോളിയും സന്തോഷും ഉപയോഗിച്ചിരുന്നത്.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്കുമായി കേസ്​ അന്വേഷണമെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ മാസങ്ങളോളം വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചതായി കണ്ടെത്തിയിരുന്നു. കേസിൽ ഉൾപ്പെട്ട വാഹനം അനധികൃതമായി ഉപയോഗിച്ചതാണ് വിവാദമായത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതികളും ഗ്രേഡ് എസ്.ഐമാര്‍ക്കെതിരെ ഉയര്‍ന്നതായാണ് വിവരം. ഇതോടെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി സുജിത് ദാസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. താനൂര്‍ ഡിവൈ.എസ്.പിക്കായിരുന്നു അന്വേഷണ ചുമതല. തുടര്‍ റിപ്പോര്‍ട്ട് എസ്.പിക്ക് കൈമാറിയതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. ഗുരുതരമായ കൃത്യവിലോപം ഇരുവരില്‍നിന്നും ഉണ്ടായതായാണ് റിപ്പോര്‍​ട്ടെന്നാണ് സൂചന. .

ബൈക്കിലിടിച്ച് നിര്‍ത്താതെ പോയ മിനി ലോറി നിരീക്ഷണ കാമറകളുടെ സഹായത്തോടെ ഏറെ പ്രയത്​നിച്ചാണ് കാടാമ്പുഴ പൊലീസ് പിടികൂടിയിരുന്നത്. ഈ അ​േന്വഷണത്തിന് പോലും മങ്ങലേല്‍പിച്ചിരിക്കുകയാണ് പൊലീസുകാരുടെ സസ്പെന്‍ഷന്‍ നടപടി.

Show Full Article
TAGS:kerala police 
News Summary - Ride on the bike of the person who died in the accident; Suspension for cops
Next Story