പ്രണയിച്ച് വിവാഹം കഴിച്ചതിന് പെൺവീട്ടുകാരുടെ പ്രതികാരം; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു
text_fieldsന്യൂഡൽഹി: പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ 22 കാരനായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ഡൽഹി രജൗരി ഗാര്‍ഡനിൽ ബുധനാഴ്ചയാണ് സംഭവം. യുവാവിനെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്.
22കാരനായ യുവാവും 20കാരിയായ പെൺകുട്ടിയും തമ്മിൽ രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ പെൺകുട്ടിയുടെ ബന്ധുക്കൾ എതിർത്തിരുന്നു.തുടർന്ന് ഇരുവരും ഒളിച്ചുപോയി ജയ്പുരിലെത്തി കല്യാണം കഴിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇരുവരും തിരിച്ച് രജൗരി ഗാര്‍ഡനിലെത്തിയത്. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രജൗരി ഗാര്‍ഡനിലെത്തി യുവാവിനെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. സാഗർപുർ മേഖലയിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു. സംഭവത്തിൽ രജൗരി ഗാർഡൻ പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

