Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭക്ഷ്യ എണ്ണയുടെ...

ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം: നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്

text_fields
bookmark_border
cartoon
cancel
Listen to this Article

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ത​ട്ടു​ക​ട​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ക്ഷ്യ എ​ണ്ണ​യു​ടെ പു​ന​രു​പ​യോ​ഗം ത​ട​യാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​ങ്ങി. നാ​ലു ദി​വ​സ​മാ​യി 58 സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ ന​ട​ത്തി. പ​ഴ​കി​യ എ​ണ്ണ വീ​ണ്ടും ഉ​പ​യോ​ഗി​ച്ച ര​ണ്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ 10,000 രൂ​പ പി​ഴ ചു​മ​ത്തി. മൂ​ന്ന്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇം​പ്രൂ​വ്​​മെ​ന്‍റ്​ നോ​ട്ടീ​സ്​ ന​ൽ​കി. എ​ട്ട്​ സാ​മ്പി​ളു​ക​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ത്തി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന റൂ​ക്കോ (റീ ​പ​ർ​പ്പ​സ് യൂ​സ്ഡ് കു​ക്കി​ങ്​ ഓ​യി​ൽ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന. ബേ​ക്ക​റി, ബോ​ർ​മ, ഹോ​ട്ട​ൽ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ ഭ​ക്ഷ്യ എ​ണ്ണ ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഉ​പ​യോ​ഗി​ച്ച എ​ണ്ണ പ​ല​ത​വ​ണ ചൂ​ടാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​ത്.

വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത എ​ണ്ണ കാ​റ്റ​റി​ങ് യൂ​നി​റ്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​കൊ​ണ്ട്​ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ട്രൈ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ യൂ​സ്​​ഡ്​ എ​ണ്ണ​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി പ്ര​കാ​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​രു നി​ശ്ചി​ത തു​ക ന​ൽ​കി പു​ന​രു​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത എ​ണ്ണ ശേ​ഖ​രി​ക്കു​ക​യും അ​ത് ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി​യു​മാ​യി ക​രാ​റി​ൽ ഏ​ര്‍പ്പെ​ട്ടി​ട്ടു​ള്ള ബ​യോ​ഡീ​സ​ൽ ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. പു​ന​രു​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​തെ പു​റം​ത​ള്ളി​യ എ​ണ്ണ​യു​ടെ ക​ണ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​റും എ​ണ്ണ ശേ​ഖ​രി​ക്കു​ന്ന ഏ​ജ​ൻ​സി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ, അ​ടി​മാ​ലി, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, പീ​രു​മേ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം.​എ​ൻ. ഷം​സി​യ, ബൈ​ജു പി. ​ജോ​സ​ഫ്, ആ​ൻ​മേ​രി ജോ​ൺ​സ​ൺ, എ​സ്.​ പ്ര​ശാ​ന്ത്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

പ​ഴ​കി​യ എ​ണ്ണ ഉ​പ​യോ​ഗി​ച്ചാ​ൽ കൈ​യോ​ടെ പൊ​ക്കും

തൊ​ടു​പു​ഴ: പ​ഴ​കി​യ എ​ണ്ണ ഉ​പ​യോ​ഗി​ച്ചാ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം ജി​ല്ല​യി​ലും. ഇ​തി​നാ​യി ടി.​പി.​സി എ​ന്ന ഉ​പ​ക​ര​ണം ജി​ല്ല​യി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ സ​ർ​ക്കി​ളു​ക​ൾ​ക്ക്​ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യും.

സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തു​​മ്പോ​ൾ അ​വി​ടെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ണ്ണ​യി​ൽ ഈ ​ഉ​പ​ക​ര​ണം മു​ക്കി​വെ​ക്കു​​മ്പോ​ൾ ​റീ​ഡി​ങ്​ രേ​ഖ​പ്പെ​ടു​ത്തും. എ​ണ്ണ​യു​ടെ ഗു​ണ​നി​ല​വാ​രം റീ​ഡി​ങ്ങി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​യും. പ​രി​ശോ​ധ​ന​ക്കാ​യി പ്ര​ത്യേ​ക സ്ക്വാ​ഡും രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കാ​ൻ എ​ണ്ണ പ​ല​ത​വ​ണ ചൂ​ടാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ർ​ബു​ദം പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പു​ന​രു​പ​യോ​ഗം ന​ട​ത്താ​തെ ഇ​ത്ത​ര​ത്തി​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നും ഒ​ഴി​വാ​ക്കു​ന്ന ഭ​ക്ഷ്യ എ​ണ്ണ ഭ​ക്ഷ്യ ഇ​ത​ര ഉ​പ​യോ​ഗ​ത്തി​നെ​ന്ന് ധ​രി​പ്പി​ച്ച് വാ​ങ്ങു​ന്ന​വ​ര്‍വ​ഴി വീ​ണ്ടും ഭ​ക്ഷ്യ യൂ​നി​റ്റു​ക​ളി​ല്‍ എ​ത്തു​ന്ന​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി ക​ടു​പ്പി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള എ​ണ്ണ​യു​ടെ കൈ​മാ​റ്റ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edible oilfood lab
News Summary - Reuse of edible oil
Next Story