Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവരാവകാശ പ്രവർത്തകനെ...

വിവരാവകാശ പ്രവർത്തകനെ റിട്ട.എസ്​.ഐയും സംഘവ​ും വീട്​ കയറി ആക്രമിച്ചു; അടിയേറ്റ്​​ വീട്ടമ്മക്ക്​ പരിക്ക്​

text_fields
bookmark_border
kerala police
cancel

കൊല്ലം: വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട് വിരമിച്ച എസ്​.ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ര​മി​ച്ചതായി പരാതി. കരുനാഗപ്പള്ളി കല്ലേരിഭാഗം സ്വദേ​ശി ശ്രീ​കു​മാ​റി​ന്‍റെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്. റി​ട്ട.​എ​സ്​.ഐ റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അഞ്ചംഗ സം​ഘം ആക്രമിച്ചതെന്നു പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ശ്രീ​കു​മാ​ർ പ​റ​യു​ന്നു.

വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഇരു​മ്പ്​ വടിയു​പയോഗിച്ച്​ ശ്രീകുമാറിന്‍റെ തലക്കടിക്കുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമണത്തില്‍ ശ്രീകുമാറിനും, അദ്ദേഹത്തിന്‍റെ അമ്മ അമ്മിണിയമ്മക്കും പരിക്കേറ്റു.

അക്രമി സം​ഘം വീ​ടാ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ശ്രീ​കു​മാ​റി​നെ​യും മാ​താ​വ് അ​മ്മി​ണിയെ​യും ഇരുമ്പ്​ വടിക്ക്​ ക്രൂരമായി അ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു ​വ​ന്നി​രി​ക്കു​ന്ന​ത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്​.

മ​ക​ന്‍റെ അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്രവർത്തനങ്ങൾക്കെതിതെ പ​രാ​തി ന​ൽ​കി​യ​താ​ണ് അക്രമത്തിന്​ പിന്നിലെന്ന്​ പറയുന്നു. പ​രാ​തിയിൽ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police
News Summary - Retired police SI and gang
Next Story