റിട്ട. എസ്.െഎക്ക് സദാചാര പൊലീസിെൻറ മർദനം; മകൾക്കുനേരെ അസഭ്യം
text_fieldsനേമം: റോഡിലൂടെ നടന്നുപോകുകയായിരുന്ന റിട്ട. എസ്.ഐക്കുനേരെ സദാചാര പൊലീസ് ആക്രമണം. മകളെ അസഭ്യം പറഞ്ഞു. ഹെൽമറ്റ് കൊണ്ടുള്ള അടിയിൽ തലക്ക് പരിക്കേറ്റ റിട്ട. എസ്.ഐ നേമം ശാന്തിവിള താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. തിരുവനന്തപുരം കാലടി സ്വദേശി മുരളീധരൻ നായർക്കും (62) മകൾക്കുമാണ് ദുരനുഭവമുണ്ടായത്. വെള്ളായണി കിരീടം പാലത്തിനുസമീപം ബണ്ട് റോഡിലൂടെ നടന്നു പോകുകയായിരുന്നു പിതാവും മകളും. ഇവരെ ബൈക്കിലെത്തിയ രണ്ടംഗസംഘം ചോദ്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്തു. തുടർന്നാണ് ഹെൽമറ്റ് കൊണ്ട് മുരളീധരൻ നായരെ തലക്കടിച്ച് പരിക്കേൽപ്പിച്ചത്.
സംഭവംകണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമികൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൊലീസ് ഡ്യൂട്ടിയിൽ നിന്ന് വിരമിച്ച ആളാണ് മുരളീധരൻ നായർ. പ്രതികളെ കണ്ടെത്തുന്നതിനായി നേമം പൊലീസ് അന്വേഷണം ഊർജിതമാക്കി.