Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിന്റെ മരണത്തിൽ...

യുവാവിന്റെ മരണത്തിൽ ബന്ധു അറസ്റ്റിൽ

text_fields
bookmark_border
യുവാവിന്റെ മരണത്തിൽ ബന്ധു അറസ്റ്റിൽ
cancel
camera_alt

ശ​ശീ​ന്ദ്ര​ൻ

കു​ന്ദ​മം​ഗ​ലം: ക​ള​രി​ക്ക​ണ്ടി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ബ​ന്ധു അ​റ​സ്റ്റി​ൽ. ക​ള​രി​ക്ക​ണ്ടി എ​റാ​ച്ചു​ട​ല ശ​ശീ​ന്ദ്ര​നെ​യാ​ണ് (56) കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ക​ള​രി​ക്ക​ണ്ടി എ​റാ​ച്ചു​ട​ല ബാ​ബു (46) മ​രി​ച്ച​ത്. അ​വ​ശ നി​ല​യി​ലാ​യ ബാ​ബു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഉ​ത്സ​വ സ്ഥ​ല​ത്ത് വെ​ച്ച് ബാ​ബു​വി​നെ ശ​ശീ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചി​ല​ർ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. സം​ഭ​വ ദി​വ​സം ത​ന്നെ ഭാ​ര്യ സ​ഹോ​ദ​ര​നാ​യ ശ​ശീ​ന്ദ്ര​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ആ​ദ്യം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് എ​ടു​ത്ത പൊ​ലീ​സ് പി​ന്നീ​ട് കൊ​ല​പാ​ത​ക​മ​ട​ക്ക​മു​ള്ള വ​കു​പ്പ് ചേ​ർ​ത്താ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​രി​ച്ച ബാ​ബു​വും ശ​ശീ​ന്ദ്ര​നും കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു എ​ന്നും ഇ​തി​ന്റെ പേ​രി​ൽ അ​ടി​പി​ടി ഉ​ണ്ടാ​യി​രി​ക്കാം എ​ന്നു​മാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ.​സി. ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്തി ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി.​പി.​എം ക​ള​രി​ക്ക​ണ്ടി ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി കെ. ​ഷി​ജു പ​റ​ഞ്ഞു. എ​ൻ. ഷി​യോ​ലാ​ൽ, എ.​പി. ദേ​വ​ദാ​സ​ൻ, പി. ​സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youths DeathMalayalam Newsrelative arrested
News Summary - Relative arrested in youth's death
Next Story