Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

14 കാരി ആശുപത്രിയിൽ പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിൽ

text_fields
bookmark_border
rape case
cancel

അടിമാലി: താലൂക്കാശുപത്രിയിൽ പതിനാലുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിൽ. പെൺകുട്ടിയുടെ മൊഴിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 29 നാണ് പതിനാലുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺ കുട്ടിക്ക് ജന്മം നൽകിയത്. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈസൺവാലി സ്വദേശിയായ ബന്ധുവിനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

29 ാം തിയതി മുതൽ പ്രതി പൊലീസ് നിരീക്ഷണത്തിലായിയരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബന്ധു കുറ്റം സമ്മതിച്ചതിനെയും തുടർന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം രാജാക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.

പെൺകുട്ടിയുടെ പിതാവ്​ മരിച്ചതിന് ശേഷം മാതാവ്​ കോട്ടയത്ത് വീട്ടുജോലിക്ക് പോയിരുന്നു. ഇതോടെ ഒറ്റക്കായ കുട്ടിയെ ബൈസൺവാലിയിലെ ബന്ധുവീട്ടിൽ ആക്കുകയായിരുന്നു. 2020 മുതൽ പെൺകുട്ടി ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ബന്ധു പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വയറ് വേദനയെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ആൺകുട്ടിക്ക് ജന്മം നൽകുകയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Relative arrested for molesting 14-year-old girl
Next Story