Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭക്ഷണം കടംകൊടുത്തില്ല, മധുരപലഹാരക്കടക്കുനേരെ ആസിഡ് ആക്രമണം; ഏഴുപേർക്ക് പരിക്ക്
text_fieldsbookmark_border
Listen to this Article
ദുമ്ക്ക: ജാർഖണ്ഡിലെ ദുമ്ക്ക ജില്ലയിൽ ആസിഡ് അക്രമണത്തിൽ ഏഴുപേർക്ക് പരിക്കുപറ്റിയതായി പൊലീസ് അറിയിച്ചു. ഭക്ഷണം കടംകൊടുക്കാൻ കടയുടമ വിസമ്മതിച്ചതിനെതുടർന്ന് മധുരപലഹാര കടയിലേക്ക് ഒരാൾ ആസിഡ് എറിയുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
ജെർമുഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹരിപൂർ ഗ്രാമത്തിലാണ് സംഭവം. ഭക്ഷണം കടം നൽകാൻ കടയുടമ വിസമ്മതിച്ചതിനെതുടർന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാൾ ആസിഡുമായി തിരിച്ചെത്തുകയായിരുന്നെന്നും കടക്കുള്ളിലേക്ക് ആസിഡ് വലിച്ചെറിയുകയും ഏഴുപേർക്ക് പരിക്കേൽക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തതായും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

